1 GBP = 106.79
breaking news

കസ്റ്റഡിയില്‍ സൂക്ഷിച്ച കഞ്ചാവ് കാണാനില്ല; പിന്നിൽ എലിയെന്ന വാദവുമായി പൊലീസ്

കസ്റ്റഡിയില്‍ സൂക്ഷിച്ച കഞ്ചാവ് കാണാനില്ല; പിന്നിൽ എലിയെന്ന വാദവുമായി പൊലീസ്

ജാർഖണ്ഡിലെ ധൻബാദ് ജില്ലയിലെ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച ലഹരി വസ്തുക്കള്‍ എലി നശിപ്പിച്ചെന്ന് പൊലീസ്. ആറ് വര്‍ഷം മുന്‍പ് പിടിച്ചെടുത്ത കഞ്ചാവും ചെടിയുമാണ് എലി നശിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നത്.

2018ല്‍ കഞ്ചാവ് കേസിൽ അച്ഛനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിനെ തുടർന്ന് കസ്റ്റഡിയില്‍ സൂക്ഷിച്ച കഞ്ചാവും കഞ്ചാവ് ചെടിയും ഹാജരാക്കാന്‍ വിചാരണവേളയില്‍ കോടതി ആവശ്യപ്പെട്ടപ്പോഴാണ് ഇവ കൈവശമില്ലെന്ന് പൊലീസ് പറയുന്നത്.

മുഴുവന്‍ ലസ്തുക്കളും സ്റ്റേഷനിലെ എലികളള്‍ നശിപ്പിച്ചു എന്ന റിപ്പോര്‍ട്ടാണ് ഉദ്യോഗസ്ഥന്‍ കോടതിയില്‍ സമര്‍പ്പിച്ചത്.അതേസമയം ഈ തെളിവുകൾ കോടതിയിൽ ഹാജരാക്കാൻ കഴിയാത്തതിനെ തുടർന്ന് കള്ളക്കേസിൽ കുടുക്കിയെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more