1 GBP = 107.78
breaking news

കുവൈറ്റ് ഇന്ന് പോളിങ് ബൂത്തിലേക്ക്

കുവൈറ്റ് ഇന്ന് പോളിങ് ബൂത്തിലേക്ക്


കുവൈത്തി ജനത ഇന്ന് പോളിംഗ് ബൂത്തിലേക്ക്. 18 ആമത് ദേശീയ അസംബ്ലിയിലേക്കുള്ള അംഗങ്ങളെ കണ്ടെത്തുന്നതിനുവേണ്ടിയുള്ള വോട്ടെടുപ്പ് ആണ് ഇന്ന് നടക്കുന്നത്. റമദാൻ മാസമായതിനാൽ , പ്രാദേശിക സമയം ഉച്ചക്ക് 12 മണിക്ക് വോട്ടെടുപ്പ് ആരം ഭിച്ചു, രാത്രി 12 മണിക്ക് വോട്ടെടുപ്പ് അവസാനിക്കുന്ന രീതിയിൽ ആണ് വോട്ടെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്.

തെരെഞ്ഞെടുപ്പ് നടപടി പൂർത്തിയായ ഉടൻ വോട്ടെണ്ണലും ഫല പ്രഖ്യാപനവും നടക്കും. പാർലമെന്റ് തെരെഞ്ഞെടുപ്പ് കണക്കിലെടുത്ത് കുവൈത്തിൽ ഇന്ന് പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട് . അതോടൊപ്പം റമദാൻ അവസാന പത്ത് പ്രമാണിച്ച് , അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബിർ അൽസബാഹ്‌ നടത്തിയ പ്രഭാഷണത്തിൽ – പാർലമെന്റ് തെരെഞ്ഞെടുപ്പ് വളരെ ഗൗരവത്തോടെ കാണണമെന്നും ഏറ്റവും അർഹരുമായവരെ തെരഞ്ഞെടുക്കാൻ വോട്ടർമാർ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more