1 GBP = 106.75
breaking news

വീണ്ടും തോറ്റ് മുംബൈ; രാജസ്ഥാന് 6 വിക്കറ്റ് ജയം

വീണ്ടും തോറ്റ് മുംബൈ; രാജസ്ഥാന് 6 വിക്കറ്റ് ജയം


ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് മൂന്നാം തോല്‍വി. ആറ് വിക്കറ്റിനാണ് രാജസ്ഥാന്‍ റോയല്‍സ് മുംബൈയെ പരാജയപ്പെടുത്തിയത്. 126 റണ്‍സ് വിജയലക്ഷ്യം 27 പന്ത് ബാക്കി നില്‍ക്കെ രാജസ്ഥാന്‍ മറികടന്നു. പുറത്താകാതെ 54 റണ്‍സ് എടുത്ത റിയാന്‍ പരാഗ് ആണ് രാജസ്ഥാനെ ജയത്തിലേക്ക് നയിച്ചത്. 9IPL 2024:

20 ഓവറില്‍ 125 റണ്‍സാണ് മുെബൈ നേടിയത്. 15.3 ഓവറില്‍ 127 റണ്‍സ് നേടിയാണ് രാജസ്ഥാന്‍ ഈ സ്‌കോര്‍ മറികടന്നത്. 21 പന്തുകളില്‍ നിന്ന് 34 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യയാണ് മുംബായുടെ ടോപ് സ്‌കോറര്‍. സീസണിലെ ആദ്യ ഹോം മത്സരത്തില്‍ ഇന്നിംഗ്‌സിന്റെ നാലാമത്തെ ഓവറില്‍ നാല് വിക്കറ്റിന് 20 എന്ന നിലയിലെ മുംബൈയുടെ യുടെ തുടക്കം ശുഭകരമായിരുന്നില്ല. ഹാര്‍ദിക് പാണ്ഡ്യ 21 പന്തില്‍ 34 റണ്‍സെടുത്തപ്പോള്‍ തിലക് വര്‍മ്മ 29 പന്തില്‍ 32 റണ്‍സെടുത്തു. ഈ കൂട്ടുകെട്ടാണ് മുബൈയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ തന്നെ ജയ്‌സ്വാളിനേയും ജോസ് ബട്‌ലറിനേയും സഞ്ജു സാംസണേയും വേഗത്തില്‍ നഷ്ടമായെങ്കിലും പരാഗിന്റെ കരുത്തില്‍ രാജസ്ഥാന്‍ വീണ്ടും വിജയത്തിലേക്ക് പറന്നടുക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more