1 GBP = 105.77
breaking news

ബ്ലി​ങ്ക​ന്റെ സ​ന്ദ​ർ​ശ​നം ഗു​ണം ചെ​യ്തി​ല്ല -ഫ​ല​സ്തീ​ൻ

ബ്ലി​ങ്ക​ന്റെ സ​ന്ദ​ർ​ശ​നം ഗു​ണം ചെ​യ്തി​ല്ല -ഫ​ല​സ്തീ​ൻ

കൈ​റോ: അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ആ​ന്റ​ണി ബ്ലി​ങ്ക​ൻ ആ​റു​ത​വ​ണ പ​ശ്ചി​മേ​ഷ്യ സ​ന്ദ​ർ​ശി​ച്ച് ച​ർ​ച്ച​ക​ൾ ന​ട​ത്തി​യ​തു​കൊ​ണ്ട് ഒ​രു ഗു​ണ​വു​മു​ണ്ടാ​യി​ല്ലെ​ന്ന് ഫ​ല​സ്തീ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. ഫ​ല​സ്തീ​നി​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ത്തി​ന് ഇ​സ്രാ​യേ​ലി​ന് കൂ​ടു​ത​ൽ സ​മ​യം ല​ഭി​ച്ചു​വെ​ന്ന​ല്ലാ​തെ ഒ​ന്നും സം​ഭ​വി​ച്ചി​ല്ല.

അ​മേ​രി​ക്ക​യു​ടെ പി​ന്തു​ണ​യോ​ടെ ഇ​സ്രാ​യേ​ൽ ക്രൂ​ര​ത തു​ട​രു​മ്പോ​ൾ ബ്ലി​ങ്ക​ൻ നി​ര​ന്ത​രം ച​ർ​ച്ച​ന​ട​ത്തു​ന്ന​ത് പ്ര​ഹ​സ​ന​മാ​ണെ​ന്ന് മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഗ​സ്സ യു​ദ്ധം ആ​രം​ഭി​ച്ച​ശേ​ഷം ബ്ലി​ങ്ക​ന്റെ ആ​റാ​മ​ത് പ​ശ്ചി​മേ​ഷ്യ സ​ന്ദ​ർ​ശ​ന​മാ​ണി​ത്. സൗ​ദി, ഈ​ജി​പ്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ബ​ന്ദി​മോ​ച​ന​വും അ​ടി​യ​ന്ത​ര വെ​ടി​നി​ർ​ത്ത​ലും ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​മേ​യം അ​മേ​രി​ക്ക യു.​എ​ൻ ര​ക്ഷാ​സ​മി​തി​യി​ൽ കൊ​ണ്ടു​വ​രാ​ൻ ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഇ​ത്ത​വ​ണ​ത്തെ സ​ന്ദ​ർ​ശ​നം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more