1 GBP = 112.55
breaking news

പത്തനംതിട്ടയിൽ താൻ ജയിക്കും; ഭൂരിപക്ഷം എത്രയാണെന്ന് പറയുന്നില്ലെന്ന് അനിൽ ആൻ്റണി

പത്തനംതിട്ടയിൽ താൻ ജയിക്കും; ഭൂരിപക്ഷം എത്രയാണെന്ന് പറയുന്നില്ലെന്ന് അനിൽ ആൻ്റണി

പത്തനംതിട്ടയിൽ താൻ ജയിക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥി അനിൽ ആൻ്റണി. ഭൂരിപക്ഷം എത്രയാണെന്ന് പറയുന്നില്ല. കേരളത്തിൽ ബിജെപി രണ്ടക്കം കടക്കും. നരേന്ദ്രമോദിയുടെ വരവ് വലിയ ഊർജ്ജമായി. കുടുംബ പാരമ്പര്യം തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഊർജ്ജം നൽകുന്നു. അച്ഛനോനുള്ള അടുപ്പം പലരും കാണിക്കുന്നുണ്ട് എന്നും അനിൽ ആൻ്റണി പ്രതികരിച്ചു.

കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് എത്തുന്ന നേതാക്കൾക്ക് ജനപിന്തുണ ഇല്ലെന്ന സികെ പത്മനാഭൻ്റെ ആരോപണത്തെ അനിൽ ആൻ്റണി തള്ളി. മികച്ച ആളുകൾ തന്നെയാണ് ബിജെപിയിലേക്ക് വരുന്നത്. ഇനിയും കൂടുതൽ ആളുകൾ നരേന്ദ്രമോദിയുടെ നേതൃത്വം അംഗീകരിച്ച് പാർട്ടിയിലേക്ക് വരും എന്നും അനിൽ ആൻ്റണി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more