1 GBP = 104.00
breaking news

ചെംസ്ഫോർഡിൽ മലയാളി മരണമടഞ്ഞു; വിടവാങ്ങിയത് ചെംസ്‌ഫോര്‍ഡിലെ ആദ്യകാല മലയാളികളില്‍ ഒരാളായ ജേക്കബ് കുര്യന്‍

ചെംസ്ഫോർഡിൽ മലയാളി മരണമടഞ്ഞു; വിടവാങ്ങിയത് ചെംസ്‌ഫോര്‍ഡിലെ ആദ്യകാല മലയാളികളില്‍ ഒരാളായ ജേക്കബ് കുര്യന്‍

ചെംസ്‌ഫോര്‍ഡ്: ചെംസ്ഫോർഡിൽ മലയാളി മരണമടഞ്ഞു. ചെംസ്‌ഫോര്‍ഡിലെ ആദ്യകാല മലയാളികളില്‍ ഒരാളായ കുറ്റിക്കാട്ടില്‍ ജേക്കബ് കുര്യനാണ് വിടവാങ്ങിയത്. പരേതന് 53 വയസായിരുന്നു പ്രായം.

ഇന്നലെ രാവിലെയാണ് ജേക്കബ്ബിന്റെ മരണം സംഭവിച്ചത്. കാന്‍സര്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം സംഭവിച്ചത്. ഭാര്യയും മൂന്ന് കുട്ടികള്‍ക്കും ഒപ്പമായിരുന്നു ചെംസ്‌ഫോര്‍ഡില്‍ താമസിച്ചിരുന്നത്.

സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്. ഫ്യൂണറല്‍ ഡിറക്ടര്‍സ് ഏറ്റെടുത്തിരിക്കുന്നതിനാല്‍ പിന്നീട് മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ.

ജേക്കബ് കുര്യന്റെ വേര്‍പാടില്‍ യുക്മ ദേശീയ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ, ദേശീയ സമിതിയംഗം സണ്ണിമോൻ മത്തായി, ഈസ്‌റ്റ് ആംഗ്ലിയ റീജിയണൽ പ്രസിഡന്റ് ജയ്സൺ ചാക്കോച്ചൻ, സെക്രട്ടറി ജോബിൻ ജോർജ്ജ്, ട്രഷറർ സാജൻ പടിക്കമ്യാലിൽ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു… ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more