1 GBP = 106.75
breaking news

2025 സീസണു മുൻപ് ഐപിഎലിൽ മെഗാ ലേലം’; വെളിപ്പെടുത്തലുമായി ചെയർമാൻ

2025 സീസണു മുൻപ് ഐപിഎലിൽ മെഗാ ലേലം’; വെളിപ്പെടുത്തലുമായി ചെയർമാൻ


2025 സീസണു മുന്നോടിയായി ഐപിഎലിൽ മെഗാ ലേലം സംഘടിപ്പിക്കുമെന്ന് ചെയർമാൻ അരുൺ ധുമാൽ. മൂന്നോ നാലോ താരങ്ങളെ നിലനിർത്താൻ ടീമുകൾക്ക് അനുവാദമുണ്ടാവും. അങ്ങനെയാവുമ്പോൾ ടൂർണമെൻ്റ് കൂടുതൽ ആവേശമാകുമെന്നും ധുമാൽ അറിയിച്ചു.

ജൂൺ ഏഴിന് ടി-20 ലോകകപ്പ് ആരംഭിക്കുമെന്നതിനാൽ ഇക്കൊല്ലത്തെ ഐപിഎൽ മെയ് 25നോ 26നോ അവസാനിക്കും. ആദ്യ രണ്ടാഴ്ചത്തെ മത്സരക്രമമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഈ മാസം 22ന് ചെന്നൈ സൂപ്പർ കിംഗ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ഐപിഎലിൻ്റെ ഉദ്ഘാടന മത്സരം. ഏപ്രിൽ ഏഴിന് ആദ്യ ഘട്ട മത്സരങ്ങL അവസാനിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more