1 GBP = 105.54
breaking news

“മോദി വ്യത്യസ്ത സ്വഭാവമുള്ള മനുഷ്യൻ, നൽകിയ ഉറപ്പുകൾ പാലിക്കും”; പ്രതിപക്ഷത്തെ പരിഹസിച്ച് പ്രധാനമന്ത്രി

“മോദി വ്യത്യസ്ത സ്വഭാവമുള്ള മനുഷ്യൻ, നൽകിയ ഉറപ്പുകൾ പാലിക്കും”; പ്രതിപക്ഷത്തെ പരിഹസിച്ച് പ്രധാനമന്ത്രി


പ്രതിപക്ഷത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പുകാലത്ത് വാഗ്ദാനങ്ങൾ നൽകി കഴിഞ്ഞ് മുൻ സർക്കാരുകൾ അപ്രത്യക്ഷമാകും. എന്നാൽ മോദി വ്യത്യസ്ത സ്വഭാവമുള്ള മനുഷ്യൻ. നൽകിയ ഉറപ്പുകൾ പാലിക്കുന്ന ആളാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ അസംഗഢിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മുൻ സർക്കാരുകളിലെ ആളുകൾ ജനങ്ങളെ കബളിപ്പിക്കാൻ പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു… ഞാൻ പരിശോധിച്ചപ്പോൾ, 30-35 വർഷം മുമ്പ് നടത്തിയ പ്രഖ്യാപനങ്ങൾ പോലും പാലിക്കപ്പെട്ടിട്ടില്ലെന്ന് മനസ്സിലാക്കി. തെരഞ്ഞെടുപ്പിന് മുമ്പ് അവർ ഒരു ഫലകം സ്ഥാപിക്കുകയും പിന്നീട് അത് അപ്രത്യക്ഷമാവുകയും ചെയ്യും…തൊട്ടുപിന്നാലെ നേതാക്കളും അപ്രത്യക്ഷമാകും’-മോദി പറഞ്ഞു.

‘മോദി വ്യത്യസ്ത സ്വഭാവമുള്ള മനുഷ്യനാണ്. 2019 ൽ ഞങ്ങൾ സ്ഥാപിച്ച തറക്കല്ലുകൾ തെരഞ്ഞെടുപ്പിന് വേണ്ടിയായിരുന്നില്ല. ആ പദ്ധതികൾ ഞങ്ങൾ ഉദ്ഘാടനം ചെയ്തതായി നിങ്ങൾക്ക് കാണാം’-പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മോദി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പദ്ധതികളുടെ ഉദ്ഘാടനവും പ്രഖ്യാപനങ്ങളും നടത്തുന്ന മോദിയെ പ്രതിപക്ഷം വിമർശിച്ചിരുന്നു. ഈ വിമർശനങ്ങൾക്കുള്ള മറുപടിയാണ് മോദിയുടെ പ്രസ്താവന.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more