1 GBP = 107.78
breaking news

നാഷണൽ ഇൻഷുറൻസിൽ രണ്ടു പെൻസ് കുറവ് പ്രഖ്യാപിച്ച് ജറമി ഹണ്ടിന്റെ സ്പ്രിങ് ബജറ്റ്; ചൈൽഡ് ബെനിഫിറ്റ് വരുമാന പരിധി വർദ്ധിപ്പിച്ചു

നാഷണൽ ഇൻഷുറൻസിൽ രണ്ടു പെൻസ് കുറവ് പ്രഖ്യാപിച്ച് ജറമി ഹണ്ടിന്റെ സ്പ്രിങ് ബജറ്റ്; ചൈൽഡ് ബെനിഫിറ്റ് വരുമാന പരിധി വർദ്ധിപ്പിച്ചു

ലണ്ടൻ: തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖം മിനുക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ഇന്നലെ ചാൻസലർ ജെറമി ഹണ്ട് അവതരിപ്പിച്ച ബജറ്റിൽ ഏപ്രിൽ മുതൽ തൊഴിലാളികൾ അടക്കുന്ന നികുതി വെട്ടിക്കുറയ്ക്കുന്നതായി ജെറമി ഹണ്ട് പ്രഖ്യാപിച്ചു.
ദേശീയ ഇൻഷുറൻസ് പൗണ്ടിൽ 2 പൈസ കുറച്ചു. നേരത്തെ ജനുവരിയിലും സമാന രീതിയിൽ കുറവ് പ്രഖ്യാപിച്ചിരുന്നു.

ഇത് നികുതി സമ്പ്രദായം മികച്ചതാക്കുമെന്നും യുകെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ലേബർ പാർട്ടി പ്രഖ്യാപനത്തെ വിമർശിച്ചു. ജനങ്ങൾക്ക് കാര്യമായ പ്രയോജനമില്ലെന്നും നികുതിയിളവുകൾ തൊഴിലാളികൾക്ക് തലവേദന സൃഷ്ടിക്കുന്നുവെന്നും ലേബർ നേതാവ് ക്രിസ് മേസൺ പറഞ്ഞു. അതേസമയം സർ കെയർ സ്റ്റാർമർ, താൻ വെട്ടിക്കുറയ്ക്കലിനെ പിന്തുണയ്ക്കുന്നുവെന്നും, എന്നാൽ ഇത് ചില ആളുകൾക്ക് കാലക്രമേണ കൂടുതൽ ആദായനികുതി അടയ്‌ക്കേണ്ടി വരുമെന്നും ചൂണ്ടിക്കാണിച്ചു. നികുതികൾ 70 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണെന്നും സമീപ വർഷങ്ങളിൽ ജനങ്ങൾക്ക് അവരുടെ ജീവിത നിലവാരത്തിൽ കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബജറ്റിലെ മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ:

1) ചൈൽഡ് ബെനിഫിറ്റ് വരുമാന പരിധി £50,000 ൽ നിന്ന് £60,000 ലേക്ക് ഉയർത്തി.

2) ജീവിതച്ചെലവ് സമ്മർദത്തിൽ ബുദ്ധിമുട്ടുന്ന ആളുകളെ സഹായിക്കുന്ന ഗാർഹിക സഹായ ഫണ്ട്, ആറ് മാസത്തേക്ക് കൂടി തുടരും.

3) ഓഗസ്റ്റിൽ അവസാനിക്കേണ്ടിയിരുന്ന ആൽക്കഹോൾ ഡ്യൂട്ടി മരവിപ്പിക്കുന്നത് 2025 ഫെബ്രുവരി വരെ നീട്ടും.

4) 2026 ഒക്ടോബർ മുതൽ വേപ്പിങ് ഉൽപ്പന്നങ്ങൾക്ക് പുതിയ നികുതി ഏർപ്പെടുത്തും

5) പുകയില തീരുവ 100 സിഗരറ്റിന് £2.00 വർദ്ധിപ്പിക്കും, അതേസമയം വേപ്പിങ് വിലകുറഞ്ഞതായി തുടരുന്നു

6) ഈ മാസം അവസാനം അവസാനിക്കാനിരിക്കുന്ന പെട്രോളിൻ്റെയും ഡീസലിൻ്റെയും ഇന്ധന തീരുവയിൽ 5 പൈസ കുറച്ചതോടെ ഇന്ധന തീരുവ വീണ്ടും മരവിപ്പിച്ചു, ഇത് വർഷത്തേക്ക് കൂടി നിലനിർത്തി.

7) വിദേശ ഹോളിഡേ ലെറ്റ് പ്രോപ്പർട്ടി ഉടമകൾക്കുള്ള നികുതി ഇളവുകൾ റദ്ദാക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more