1 GBP = 106.75
breaking news

പ്രിയതമയ്ക്ക് അന്ത്യാഭിവാദനം നൽകി ജോസ്, വിതുമ്പലടക്കാനാവാതെ ബന്ധുക്കളും സുഹൃത്തുക്കളും; ജോമോൾ ജോസിന് കണ്ണീരിൽ കുതിർന്ന അന്ത്യയാത്രാമൊഴി

പ്രിയതമയ്ക്ക് അന്ത്യാഭിവാദനം നൽകി ജോസ്, വിതുമ്പലടക്കാനാവാതെ ബന്ധുക്കളും സുഹൃത്തുക്കളും; ജോമോൾ ജോസിന് കണ്ണീരിൽ കുതിർന്ന അന്ത്യയാത്രാമൊഴി

ലിവർപൂൾ: ലിവർപൂളിൽ മരണമടഞ്ഞ ജോമോൾ ജോസിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയാണ് യുകെ മലയാളി സമൂഹം നൽകിയത്. പ്രിയതമയ്ക്ക് അന്ത്യാഭിവാദനം ജോസ് നൽകിയപ്പോൾ വിതുമ്പലടക്കാനാവാതെയാണ് ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും കണ്ടുനിന്നത്.

ഇന്നലെ രാവിലെ പത്തരയ്ക്ക് ജോമോളുടെ മൃതദേഹം വഹിച്ചുകൊണ്ട് ഫ്യൂണറൽ ഡിറക്ടറേറ്റിന്റെ വാഹനം പ്രീസ്സ്‌കോട്ട്‌ ഹോസ്പിറ്റലിന് മുൻപിലൂടെ കടന്നു പോയപ്പോൾ ജോമോൾക്കു ആദരവറിയിച്ചുകൊണ്ട് ജോമോളുടെ സഹപ്രവർത്തകർ ഹോസ്പിറ്റലിന് മുൻപിൽ അണിനിരന്നു. പിന്നീട് മൃതദേഹം സെയിന്റ് ലുക്‌സ് കത്തോലിക്ക പള്ളിയിൽ എത്തിയപ്പോൾ പള്ളിയും പരിസരവും ജനക്കൂട്ടംകൊണ്ട് നിറഞ്ഞിരുന്നു. അമേരിക്ക ,യൂറോപ്പ് ,ഓസ്‌ട്രേലിയ എന്നിടങ്ങളിൽ നിന്നും ബന്ധുക്കളും സുഹൃത്തുക്കളും മൃതസംസ്ക്കാരത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

കഴിഞ്ഞ 21 വർഷമായി ലിവേർപൂൾ വിസ്‌റ്റോൺ ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന കുറുമുളൂർ പൂത്തറയിൽ പരേതനായ മാത്യുവിന്റെ മകളും ജോസ് അബ്രാഹത്തിന്റെ (പട്ടാളം ജോസ് ) ഭാര്യയുമായ ജോമോൾ ജോസ് കഴിഞ്ഞ മാസം ഇരുപതാം തിയതിയാണ് അന്തരിച്ചത്, പരേതക്ക് ഭർത്താവും മൂന്നു മക്കളുമുണ്ട്‌.

രാവിലെ പത്തരയ്ക്ക് സെയിന്റ് ലുക്‌സ് കാതോലിക്കാ പള്ളിയിൽ ആരംഭിച്ച ജോമോളുടെ ശവസംസ്ക്കാര ശിശ്രുഷയിൽ ഇംഗ്ലീഷ്, മലയാളി സമൂഹത്തിൽ നിന്നുള്ള 8 വൈദികർ പങ്കെടുത്തിരുന്നു

ജോമോൾ കുറച്ചു മാസങ്ങളായി ക്യൻസർ ബാധിച്ചു ചികിത്സയിൽ ആയിരുന്നു അടുത്ത ദിവസം നാട്ടിൽപോയി എല്ലാവരെയും കണ്ടതിനു ശേഷം യു കെ യിൽ എത്തിയപ്പോളാണ് രോഗം മൂർച്ഛിച്ചത്. . മക്കൾ, അമ്മ അവർക്കു എന്തായിരുന്നു എന്ന് അവരുടെ അനുഭത്തിലൂടെ വിവരിച്ചപ്പോൾ കേട്ടിരുന്നവരുടെ കണ്ണുനിറഞ്ഞു.
തികച്ചും വിനയവും ,സൗഹാർദ്ദപരമായ പെരുമാറ്റം കൊണ്ടുമാണ് ജോമോൾ നമ്മുടെ സമൂഹത്തിന്റെ ആദരവ് പിടിച്ചുപറ്റിയതെന്നു പള്ളിയിൽ അനുശോചനം സമ്മേളനത്തിൽ സംസാരിച്ച എല്ലാവരും പറഞ്ഞു. പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം നോസിലി സെമിത്തെരിയിൽ മൃതദേഹം സംസ്ക്കരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more