1 GBP = 106.08
breaking news

മെറീന മോൾക്ക് വെള്ളിയാഴ്ച്ച ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ അന്ത്യയാത്രാമൊഴിയേകും

മെറീന മോൾക്ക് വെള്ളിയാഴ്ച്ച ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ അന്ത്യയാത്രാമൊഴിയേകും

വാറിംഗ്ടൺ: ഫെബ്രുവരി ഇരുപതിന് വാറിംഗ്ടണിൽ മരണമടഞ്ഞ മലയാളി വിദ്യാർത്ഥിനി മെറീന ബാബു മാമ്പള്ളിയ്ക്ക് മാർച്ച് എട്ട് വെള്ളിയാഴ്ച്ച ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ അന്ത്യയാത്രാമൊഴിയേകും. വാറിംഗ്ടണിൽ തന്നെയായിരിക്കും മെറീന മോൾക്ക് അന്ത്യവിശ്രമമൊരുങ്ങുക. സംസ്കാര ചടങ്ങുകൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി അടുത്ത ബന്ധുക്കൾ അറിയിച്ചു.

മുൻ നിശ്ചയിച്ചതിൽ നിന്നും വ്യത്യസ്തമായി രാവിലെ ഏഴര മണിയോടെ മെറീനയുടെ മൃതദേഹം സ്വഭവനത്തിൽ എത്തിച്ച് പ്രാർത്ഥനകൾക്ക് ശേഷം എട്ടു മണിയോടെ സംസ്കാര ചടങ്ങുകൾക്കായി വാറിംഗ്ടണിലെ സെന്റ് ജോസഫ് ദേവാലയത്തിൽ കൊണ്ടുവരും. സംസ്കാര ചടങ്ങുകൾക്ക് ശേഷം പൊതുദര്ശനത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അടുത്തുള്ള ഫോക്സ് കോവേർട് സിമിട്രിയിൽ പതിനൊന്ന് മണിയോടെയായിരിക്കും മെറീന ബാബുവിന് അന്ത്യവിശ്രമമൊരുങ്ങുക. മെറീന മോൾക്ക് അന്തിമോപചാരമർപ്പിക്കുന്നവർ പൂക്കളും ബൊക്കെകളും അർപ്പിക്കുന്നതിന് പകരം, അതിനായി കരുതുന്ന തുക ചാരിറ്റി ബോക്സിൽ നിക്ഷേപിക്കണമെന്ന് ബന്ധുക്കൾ അഭ്യർത്ഥിച്ചു.

വാറിംഗ്ടണിൽ താമസമാക്കിയിരിക്കുന്ന ബാബു മാമ്പള്ളി, ലൈജു ദമ്പതികളുടെ രണ്ടാമത്തെ മകളാണ് മെറീന. ബ്ലഡ് ക്യാൻസറിനെത്തുടർന്ന് റോയൽ ലിവർപൂൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഫെബ്രുവരി ഇരുപതിന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അന്ത്യം. ഒരാഴ്ച്ച മുൻപ് മാത്രമാണ് മെറീനയ്ക്ക് രോഗം സ്ഥിരീകരിക്കുന്നത്. തുടർന്ന് കീമോ തെറാപ്പി ആരംഭിച്ചിരുന്നു. ഇരുപത് വയസ്സ് മാത്രമായിരുന്നു മെറീനയുടെ പ്രായം.

യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്ററിൽ മൂന്നാം വർഷ നേഴ്‌സിംങ് വിദ്യാർത്ഥിയായിരുന്നു മെറീന ബാബു. മൂത്ത സഹോദരി മെർലിൻ വാറിംഗ്ടൺ എൻഎച്ച്എസ് ആശുപത്രി ജീവനക്കാരിയാണ്. കോട്ടയം ചിങ്ങവനം സ്വദേശികളാണ് ബാബു മാമ്പള്ളിയും കുടുംബവും.

പൊതുദർശനവും സംസ്കാര ചടങ്ങുകളും നടക്കുന്ന ദേവാലയത്തിന്റെ അഡ്രെസ്സ്-
St Joseph Church.
Meeting Lane.
Warrington
WA5 2BB.
സമയം: 8 AM

സിമിത്തേരിയുടെ അഡ്രസ്സ്: Fox Covert Cemetery, Red Lane, Warrington, WA4 5LLA
സമയം: 11 AM

സംസ്കാര ചടങ്ങുകൾ താഴെക്കാണുന്ന ലിങ്കിൽക്കൂടി തത്സമയം വീക്ഷിക്കാം…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more