മാലിദ്വീപുമായി സൈനിക കരാർ ഒപ്പുവെച്ച് ചൈന. ഇന്ത്യയ്ക്കും മാലിദ്വീപിനും ഇടയിലുള്ള ബന്ധത്തിന് ഉലച്ചിൽ തട്ടിയതോടെയാണ് പുതിയ നീക്കം. ഇരു രാജ്യങ്ങളും തമ്മിൽ രണ്ട് സൈനിക കരാറുകളിൽ ഒപ്പുവച്ചതായി ദേശീയ മാധ്യമമായ ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. കരാറുകളിലൊന്നിലെ വ്യവസ്ഥകൾ അനുസരിച്ച് മാലദ്വീപിന് ഒരു ചെലവും കൂടാതെ സൈനിക സഹായം നൽകുമെന്ന് ചൈന വ്യക്തമാക്കി. മാലദ്വീപ് പ്രതിരോധ മന്ത്രാലയം ഇതുവരെ സഹായത്തിൻ്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
മേയ് 10-ന് ശേഷം ഒറ്റ ഇന്ത്യന്‍ സൈനികൻ പോലും മാലദ്വീപിലുണ്ടാകില്ലെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു പറഞ്ഞു. സാധാരണ വേഷത്തില്‍ പോലും സൈനികരെ അനുവദിക്കില്ല.സൈനികര്‍ക്കു പകരം ഇന്ത്യന്‍ സാങ്കേതിക വിദഗ്ധര്‍ ദ്വീപിലെത്തി ഒരാഴ്ച പിന്നിടുമ്പോഴാണ് മുയിസുവിന്റെ മുയിസുവിന്റെ പ്രസ്താവന. ചൈനയുമായി സൈനിക സഹായ കരാര്‍ ഒപ്പിട്ടതിനു പിന്നാലൊണ് മുയിസ് നിലപാട് കടുപ്പിച്ചത്.
മാലദ്വീപ് പ്രതിരോധ മന്ത്രി ഗസ്സൻ മൗമൂണും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഇൻ്റർനാഷണൽ മിലിട്ടറി കോഓപ്പറേഷൻ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ മേജർ ജനറൽ ഷാങ് ബവോഖും തമ്മിൽ രേഖകൾ കൈമാറിയ ചടങ്ങിലാണ് കരാറുകൾ ഔപചാരികമായത്. സൈനിക പിന്തുണയുടെ സ്വഭാവത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ പ്രചരിക്കുന്നതായും മാലിദ്വീപ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മറ്റൊന്ന് ചൈനീസ് ഗവേഷണ കപ്പലായ സിയാങ് യാങ് ഹോങ് 3 സംബന്ധിച്ച് ഒരു സമാന്തര കരാറിൽ ഒപ്പുവച്ചതായും റിപ്പോർട്ടുകളുണ്ട്. ഈ കരാർ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ (IOR) സമുദ്ര ഗവേഷണത്തെ സ്വാധീനിച്ചേക്കാം, ഇത് ചൈന-മാലിദ്വീപ് ഉഭയകക്ഷി ബന്ധത്തെ കൂടുതൽ ദൃഢമാക്കും. ഇന്ത്യയുമായുള്ള ബന്ധം മോശമായതോടെയാണ് ഈ കരാറുകൾ മാലദ്വീപിന് മുന്നിലേയ്ക്ക് എത്തുന്നത്.
ഭൂമിശാസ്ത്രപരമായി ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറെ തന്ത്രപ്രധാനമായ സ്ഥലത്താണ് മാലി സ്ഥിതി ചെയ്യുന്നത്, അതുകൊണ്ടുതന്നെ മേഖലയിലെ സമുദ്ര സുരക്ഷയിലും വ്യാപാര പാതകളിലും ഈ പ്രദേശം നിർണായക പങ്കാണ് വഹിക്കുന്നത്.
ചൈനയും മാലിദ്വീപും തമ്മിലുള്ള പുതിയ സൈനിക കരാറുകൾ കേവലം രേഖകൾ മാത്രമല്ല. ഇന്ത്യൻ മഹാസമുദ്രത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ ഭൂപ്രകൃതിയുടെ തെളിവുകൂടിയാണ്. മാലദ്വീപിൽ, ചൈന നൽകുന്ന സൈനിക സഹായത്തെ ചുറ്റിപ്പറ്റിയുള്ള സുതാര്യതയില്ലായ്മയെക്കുറിച്ച് ആശങ്കയുണ്ട്. ഇത് മാലിദ്വീപിൻ്റെ പരമാധികാരത്തിലും സ്വയംഭരണത്തിലുമുള്ള അതിൻ്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടുന്നു.
ചർച്ചകളെത്തുടർന്ന് സിവിലിയൻ വിദഗ്ധരെ പകരം അയയ്ക്കാൻ മാലദ്വീപ് സർക്കാർ അനുവദിച്ചു. മാലദ്വീപിൽ ഉണ്ടായ കോട്ടം തീർക്കാനെന്നവണ്ണം അൽപം കൂടി തെക്കുപടിഞ്ഞാറുള്ള മൊറീഷ്യസുമായി നേരത്തേ നിലവിലുള്ള ധാരണയനുസരിച്ച് പുതിയ സാമുദ്രികശാക്തിക നിക്ഷേപത്തിനുള്ള നീക്കത്തിലാണ് ഇന്ത്യ.
click on malayalam character to switch languages