1 GBP = 107.80
breaking news

ലണ്ടനിലെ റോംഹാംപ്ടൺ യൂണിവേഴ്‌സിറ്റിയിൽ മലയാളി വിദ്യാര്‍ത്ഥി മരണമടഞ്ഞു; കടുത്ത തലവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഡേവിസിനു ലുക്കീമിയ രോഗം

ലണ്ടനിലെ റോംഹാംപ്ടൺ യൂണിവേഴ്‌സിറ്റിയിൽ മലയാളി വിദ്യാര്‍ത്ഥി മരണമടഞ്ഞു; കടുത്ത തലവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഡേവിസിനു ലുക്കീമിയ രോഗം

യുകെയിൽ റോംഹാംപ്ടൺ യൂണിവേഴ്‌സിറ്റിയിലെ മലയാളി വിദ്യാര്‍ത്ഥി ഡേവിസ് സൈമണ്‍ (25) മരണമടഞ്ഞു. ലുക്കീമിയ ബാധിച്ച് ചികിത്സയില്‍ കഴിയവേയാണ് മരണം. ഡേവിസ് സ്റ്റുഡന്റ് വിസയില്‍ ജനുവരി 17നാണ് യുകെയിലെത്തിയത്. റോംഹാംപ്ടൺ യൂണിവേഴ്സിറ്റിയില്‍ എംഎസ്.സി ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥിയായിരുന്നു ഡേവിസ്. ക്ലാസ് തുടങ്ങി ഏതാനും ആഴ്ചകള്‍ മാത്രം പിന്നിടവേയാണ് കടുത്ത തലവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്. എന്നാൽ തുടർന്ന് നടത്തിയ പരിശോധനയില്‍ തലയില്‍ രക്തസ്രാവവും കണ്ടെത്തി. കൂടുതല്‍ പരിശോധനയിലാണ് ലുക്കീമിയ തിരിച്ചറിഞ്ഞത്.

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മൂന്ന് ദിവസം മുന്‍പാണ് ലണ്ടനിലെ ചെറിങ്ക്രോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി 9.30ഓടെയായിരുന്നു മരണം സ്ഥിരീകരിച്ചത്. ലണ്ടന്‍ പെന്റെകോസ്റ്റല്‍ സഭയില്‍ കൂടിവരികയായിരുന്നു. നാട്ടില്‍ റാന്നി സ്വദേശികളാണെങ്കിലും വര്‍ഷങ്ങളായി രാജസ്ഥാനില്‍ സ്ഥിരതാമസമാണ് ഡേവിസിന്റെ കുടുംബം. സംസ്‌കാരം പിന്നീട് കേരളത്തില്‍ നടക്കും.

ഡേവിസ് സൈമണിന്റെ ആകസ്മിക നിര്യാണത്തിൽ യുക്മ ദേശീയ അദ്ധ്യക്ഷൻ ഡോ ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, പിആർഒ അലക്സ് വർഗ്ഗീസ്, ദേശീയ വക്താവ് അഡ്വ എബി സെബാസ്റ്റ്യൻ, ലെയ്സൺ ഓഫീസർ മനോജ്കുമാർ പിള്ള, ദേശീയ സമിതിയംഗം ഷാജി തോമസ്, സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡൻ്റ് സുരേന്ദ്രൻ ആരക്കോട്ട്, സെക്രട്ടറി ജിപ്സൻ തോമസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. ഇരുവരുടെയും വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more