1 GBP = 106.75
breaking news

വിസ്റ്റണിൽ മരണമടഞ്ഞ ജോമോൾ ജോസിന് മാർച്ച് അഞ്ചിന് അന്ത്യയാത്രയേകും

വിസ്റ്റണിൽ മരണമടഞ്ഞ ജോമോൾ ജോസിന് മാർച്ച് അഞ്ചിന് അന്ത്യയാത്രയേകും

ലിവർപൂൾ: ലിവർപൂളിനടുത്ത് വിസ്റ്റണിൽ താമസിച്ചിരുന്ന മലയാളി നേഴ്സ് ജോമോൾ ജോസിന് മാർച്ച് അഞ്ചിന് അന്ത്യ യാത്രാമൊഴിയേകും. ഫെബ്രുവരി ഇരുപതിന് വിടപറഞ്ഞ ജോമോൾക്ക് അന്ത്യ യാത്രാമൊഴിയേകാൻ വിപുലമായ ഒരുക്കങ്ങളാണ് ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്നൊരുക്കുന്നത്.

മാർച്ച് അഞ്ചിന് രാവിലെ പത്തര മണിയോടെ തന്നെ സംസ്കാര ശുശ്രൂഷകൾ പ്രെസ്‌കോട്ടിലെ സെന്റ് ലുക്ക്സ് കാത്തലിക് ദേവാലയത്തിൽ ആരംഭിക്കും. ശുശ്രൂഷകൾക്ക് ശേഷം ദേവാലയത്തിൽ തന്നെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും അന്തിമോപചാരമർപ്പിക്കുന്നതിനുള്ള സൗകര്യമുണ്ടായിരിക്കും. ഉച്ചക്ക് രണ്ടു മണിയോടെ വിസ്റ്റണിലെ നോസ്‌ലി സിമിത്തേരിയിലാകും ജോമോൾക്ക് അന്ത്യവിശ്രമമൊരുക്കുക. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ബന്ധുക്കൾ അറിയിച്ചു.

വിസ്‌റ്റോൺ ഹോസ്പിറ്റലിൽ നേഴ്‌സായി ജോലി ചെയ്തിരുന്ന ജോമോൾ ജോസ് കുറുമുളൂർ പൂത്തറയിൽ പരേതനായ മാത്യുവിന്റെ മകളും ജോസ് അബ്രാഹത്തിന്റെ (പട്ടാളം ജോസ് ) ഭാര്യയുമാണ്. ദമ്പതികൾക്ക് മൂന്നു മക്കളുമുണ്ട്‌. പരേതയ്ക്ക് അൻപത്തിയഞ്ചു വയസ്സായിരുന്നു പ്രായം. കോട്ടയം സ്വദേശികളാണ് ജോമോൾ ജോസും കുടുംബവും.

ദേവാലയത്തിന്റെ അഡ്രസ്:

St. Luke’s Catholic Church

137 Shaw Lane – Prescot. L35 5AT

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more