1 GBP = 107.78
breaking news

മെറീന മോൾക്ക് മാർച്ച് എട്ടിന് വാറിംഗ്ടണിൽ അന്ത്യവിശ്രമമൊരുങ്ങും

മെറീന മോൾക്ക് മാർച്ച് എട്ടിന് വാറിംഗ്ടണിൽ അന്ത്യവിശ്രമമൊരുങ്ങും

വാറിംഗ്ടൺ: ഫെബ്രുവരി ഇരുപതിന് വാറിംഗ്ടണിൽ മരണമടഞ്ഞ മലയാളി വിദ്യാർത്ഥിനി മെറീന ബാബു മാമ്പള്ളിയ്ക്ക് മാർച്ച് എട്ട് വെള്ളിയാഴ്ച്ച വാറിംഗ്ടണിൽ തന്നെ അന്ത്യവിശ്രമമൊരുങ്ങും. ഇതിനായുള്ള ഒരുക്കങ്ങൾ നടന്നു വരികയാണെന്ന് ബന്ധുക്കൾ അറിയിച്ചു.

രാവിലെ എട്ടുമണിയോടെ മെറീനയുടെ മൃതദേഹം സ്വഭവനത്തിൽ എത്തിച്ച് പ്രാർത്ഥനകൾക്ക് ശേഷം എട്ടര മണിയോടെ സംസ്കാര ചടങ്ങുകൾക്കായി വാറിംഗ്ടണിലെ സെന്റ് ജോസഫ് ദേവാലയത്തിൽ കൊണ്ടുവരും. സംസ്കാര ചടങ്ങുകൾക്ക് ശേഷം പൊതുദര്ശനത്തിനുള്ള സൗകര്യവും പതിനൊന്ന് മണി വരെ ഒരുക്കിയിട്ടുണ്ട്. പതിനൊന്നര മണിയോടെയായിരിക്കും സിമിത്തേരിയിൽ മെറീന ബാബുവിന് അന്ത്യവിശ്രമമൊരുങ്ങുക.

വാറിംഗ്ടണിൽ താമസമാക്കിയിരിക്കുന്ന ബാബു മാമ്പള്ളി, ലൈജു ദമ്പതികളുടെ രണ്ടാമത്തെ മകളാണ് മെറീന. ബ്ലഡ് ക്യാൻസറിനെത്തുടർന്ന് റോയൽ ലിവർപൂൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഫെബ്രുവരി ഇരുപതിന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അന്ത്യം. ഒരാഴ്ച്ച മുൻപ് മാത്രമാണ് മെറീനയ്ക്ക് രോഗം സ്ഥിരീകരിക്കുന്നത്. തുടർന്ന് കീമോ തെറാപ്പി ആരംഭിച്ചിരുന്നു. ഇരുപത് വയസ്സ് മാത്രമായിരുന്നു മെറീനയുടെ പ്രായം.

യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്ററിൽ മൂന്നാം വർഷ നേഴ്‌സിംങ് വിദ്യാർത്ഥിയായിരുന്നു മെറീന ബാബു. മൂത്ത സഹോദരി മെർലിൻ വാറിംഗ്ടൺ എൻഎച്ച്എസ് ആശുപത്രി ജീവനക്കാരിയാണ്. കോട്ടയം ചിങ്ങവനം സ്വദേശികളാണ് ബാബു മാമ്പള്ളിയും കുടുംബവും.

പൊതുദർശനവും സംസ്കാര ചടങ്ങുകളും നടക്കുന്ന ദേവാലയത്തിന്റെ അഡ്രെസ്സ്-
St Joseph Church.
Meeting Lane.
Warrington
WA5 2BB.

സിമിത്തേരിയുടെ അഡ്രസ്സ്: Fox Covert Cemetery, Red Lane, Warrington, WA4 5LLA

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more