1 GBP = 106.75
breaking news

വാറിംഗ്ടണിൽ മലയാളി വിദ്യാർത്ഥിനി മരണമടഞ്ഞു; മരണമടഞ്ഞത് ബാബു മാമ്പള്ളി ലൈജു ദമ്പതികളുടെ മകൾ മെറീന ബാബു

വാറിംഗ്ടണിൽ മലയാളി വിദ്യാർത്ഥിനി മരണമടഞ്ഞു; മരണമടഞ്ഞത് ബാബു മാമ്പള്ളി ലൈജു ദമ്പതികളുടെ മകൾ മെറീന ബാബു

വാറിംഗ്ടൺ: ഇന്ന് യുകെ മലയാളികളെത്തേടിയെത്തിയത് രണ്ടു മരണവാർത്ത. ലിവർപൂളിലെ വിസ്റ്റണിലെ ജോമോൾ ജോസിന്റെ വിയോഗ വാർത്തയ്ക്ക് പിന്നാലെ വാറിംഗ്ടണിലെ മലയാളി യുവതിയുടെ മരണ വാർത്തയുമെത്തിയതിന്റെ ഞെട്ടലിലാണ് യുകെ മലയാളികൾ.

വാറിംഗ്ടണിൽ താമസമാക്കിയിരിക്കുന്ന ബാബു മാമ്പള്ളി, ലൈജു ദമ്പതികളുടെ രണ്ടാമത്തെ മകൾ മെറീന ബാബുവാണ് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ വിട പറഞ്ഞത്. ബ്ലഡ് ക്യാൻസറിനെത്തുടർന്ന് റോയൽ ലിവർപൂൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ചയോടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. തുടർന്ന് കീമോ തെറാപ്പി ആരംഭിച്ചിരുന്നു. ഇരുപത് വയസ്സ് മാത്രമായിരുന്നു മെറീനയുടെ പ്രായം.

യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്ററിൽ മൂന്നാം വർഷ നേഴ്‌സിംങ് വിദ്യാർത്ഥിയായിരുന്നു മെറീന ബാബു. മൂത്ത സഹോദരി മെർലിൻ വാറിംഗ്ടൺ എൻഎച്ച്എസ് ആശുപത്രി ജീവനക്കാരിയാണ്. കോട്ടയം ചിങ്ങവനം സ്വദേശികളാണ് ബാബു മാമ്പള്ളിയും കുടുംബവും. സംസ്കാരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

മെറീന ബാബുവിന്റെ നിര്യാണത്തിൽ യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, വൈസ് പ്രസിഡൻറ് ഷീജോ വർഗ്ഗീസ്, പി.ആർ.ഒ അലക്സ് വർഗ്ഗീസ്, ദേശീയ സമിതിയംഗം ജാക്സൺ തോമസ്, റീജിയൺ പ്രസിഡൻറ് ബിജു പീറ്റർ, സെക്രട്ടറി ബെന്നി ജോസഫ്, ട്രഷറർ ബിജു മൈക്കിൾ, വാറിംഗ്ടൺ മലയാളി അസ്സോസിയേഷൻ ഭാരവിവാഹികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു. ആദരാഞ്ജലികൾ…..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more