1 GBP = 106.75
breaking news

ലിവർപൂളിനടുത്ത് വിസ്റ്റണിൽ മലയാളി നേഴ്സ് മരണമടഞ്ഞു; വിട പറഞ്ഞത് ജോസ് അബ്റാഹാമിന്റെ ഭാര്യ ജോമോൾ ജോസ്

ലിവർപൂളിനടുത്ത് വിസ്റ്റണിൽ മലയാളി നേഴ്സ് മരണമടഞ്ഞു; വിട പറഞ്ഞത് ജോസ് അബ്റാഹാമിന്റെ ഭാര്യ ജോമോൾ ജോസ്

ലിവർപൂളിനടുത്ത് വിസ്റ്റണിൽ മലയാളി നേഴ്സ് മരണമടഞ്ഞു. വിസ്റ്റണിൽ താമസിക്കുന്ന ജോസ് അബ്റാഹാമിന്റെ ഭാര്യ ജോമോൾ ജോസാണ് മരണമടഞ്ഞത്. വിസ്‌റ്റോൺ ഹോസ്പിറ്റലിൽ നേഴ്‌സായി ജോലി ചെയ്തിരുന്ന കുറുമുളൂർ പൂത്തറയിൽ പരേതനായ മാത്യുവിന്റെ മകളും ജോസ് അബ്രാഹത്തിന്റെ (പട്ടാളം ജോസ് ) ഭാര്യയുമായ ജോമോൾ ജോസ് ഇന്നു രാവിലെയാണ് വിസ്‌റ്റോൺ ഹോസ്പിറ്റ്റലിൽ മരണമടഞ്ഞത്.

ജോമോൾ കുറച്ചു ദിവസങ്ങളായി ക്യൻസർ ബാധിച്ചു ചികിത്സയിൽ ആയിരുന്നു. പരേതക്ക് ഭർത്താവും മൂന്നു മക്കളുമുണ്ട്‌. പരേതയ്ക്ക് അൻപത്തിയഞ്ചു വയസ്സായിരുന്നു പ്രായം. കോട്ടയം സ്വദേശികളാണ് ജോമോൾ ജോസും കുടുംബവും സംസ്കാരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണെന്ന് ബന്ധുക്കൾ അറിയിച്ചു.

ജോമോൾ ജോസിന്റെ നിര്യാണത്തിൽ യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, വൈസ് പ്രസിഡൻറ് ഷീജോ വർഗ്ഗീസ്, പി.ആർ.ഒ അലക്സ് വർഗ്ഗീസ്, ദേശീയ സമിതിയംഗം ജാക്സൺ തോമസ്, റീജിയൺ പ്രസിഡൻറ് ബിജു പീറ്റർ, സെക്രട്ടറി ബെന്നി ജോസഫ്, ട്രഷറർ ബിജു മൈക്കിൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു. ആദരാഞ്ജലികൾ…..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more