1 GBP = 107.81
breaking news

മുഖ്യമന്ത്രിക്ക് പറ്റുന്നപണി നാടക കമ്പനി നടത്തൽ; SFIയുടെ വളരെ മോശം പെരുമാറ്റം’; ഗവർണർ

മുഖ്യമന്ത്രിക്ക് പറ്റുന്നപണി നാടക കമ്പനി നടത്തൽ; SFIയുടെ വളരെ മോശം പെരുമാറ്റം’; ഗവർണർ


മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒരു വശത്ത് എസ്എഫ്‌ഐ പ്രവർത്തകരോട് പ്രതിഷേധം സംഘടിപ്പിക്കാൻ പറയുകയും മറുവശത്ത് തനിക്ക് സുരക്ഷയൊരുക്കാൻ പറയുകയും ചെയ്യുന്നുവെന്ന് ഗവർണർ പറഞ്ഞു. തനിക്ക് ഒന്നിനേയും ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന് ഇരട്ടത്താപ്പാണെന്ന് ഗവർണർ വിമർശിച്ചു. മുഖ്യമന്ത്രിക്ക് പറ്റുന്ന പണി നാടക കമ്പനി നടത്തലാണ്. എസ്എഫ്‌ഐയുടേത് വളരെ മോശം പെരുമാറ്റമാണെന്നും ഗവർണർ പറഞ്ഞു. എസ്എഫ്‌ഐയുടേത് വളരെ മോശം പെരുമാറ്റമാണെന്ന് ഗവർണർ പറഞ്ഞു. തൃശൂർ എങ്ങണ്ടിയൂരിൽ ഗവർണർക്ക് വീണ്ടും എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. 10 ലധികം വരുന്ന പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്.

ഇന്നും ഗവർണർക്ക് ഉച്ചതിരിഞ്ഞു രണ്ടു പരിപാടികൾ ഉണ്ട്. അവിടെയും ശക്തമായി പ്രതിഷേധം നടക്കുമെന്നാണ് എസ്എഫ്ഐ നേതാക്കൾ അറിയിച്ചത്. ഇതിനിടെ കരിങ്കൊടി കാണിച്ച SFI പ്രവർത്തകരെ BJP പ്രവർത്തകർ മർദിക്കുകയും ചെയ്തു. ബിജെപി ആർഎസ്എസ് അനുഭാവികളാണ് എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചതെന്നാണ് പൊലീസ് നിഗമനം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more