1 GBP = 105.47
breaking news
- കറുത്ത നിറമായതിനാൽ വെയിൽ കൊള്ളരുതെന്ന പരിഹാസം; ഭർതൃഗൃഹത്തിൽ ഷഹാന നേരിട്ടത് കടുത്ത മാനസിക പീഡനം
- നിരുപാധികം മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂർ ; തുടർനടപടി അവസാനിപ്പിച്ച് ഹൈക്കോടതി
- മാഞ്ചസ്റ്ററിലെ ഓൾഡ്ഹാം റോയൽ ആശുപത്രിയിൽ കുത്തേറ്റത് മലയാളി നേഴ്സായ അച്ചാമ്മ ചെറിയാന്
- ഡൽഹിയിൽ ശൈത്യ തരംഗം രൂക്ഷം; ഓറഞ്ച് അലേർട്ട്, വ്യോമ റെയിൽ – റോഡ് ഗതാഗതത്തെ ബാധിച്ചു
- അബ്ദു റഹീമിന്റെ മോചനം നീളുന്നു; കേസ് വീണ്ടും മാറ്റിവെച്ച് റിയാദ് കോടതി
- വ്യാപക കൈക്കൂലി; സംസ്ഥാനത്ത് 20 മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കും
- ഡൽഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി
സംസ്ഥാന ബജറ്റ് 2024 : പ്രധാന പ്രഖ്യാപനങ്ങൾ ഒറ്റ നോട്ടത്തിൽ
- Feb 05, 2024
രണ്ടര മണിക്കൂർ നീണ്ട ബജറ്റ് പ്രസംഗം കെ.എൻ ബാലഗോപാൽ ആരംഭിച്ചതും അവസാനിപ്പിച്ചതും കേന്ദ്രസർക്കാർ വിമർശനത്തോടെയാണ്. ഓരോ പദ്ധതിയും, മേഖലകളും പ്രതിപാദിക്കുമ്പോൾ കേന്ദ്ര അവഗണന എണ്ണി പറഞ്ഞു. അവഗണന തുടർന്നാൽ കേരള സർക്കാർ പ്ലാൻ ബി സ്വീകരിക്കുമെന്നും പ്രഖ്യാപനം. പ്രതിപക്ഷത്തെയും വിമർശിച്ചു കൊണ്ടായിരുന്നു സംസ്ഥാന ബജറ്റ്.
പ്രധാന പ്രഖ്യാപനങ്ങൾ
- 1,38,655 കോടി രൂപ വരവും 1,84,327 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്.
- റവന്യൂ കമ്മി 27,846 കോടി രൂപ (സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 2.12 ശതമാനം)
- ധനക്കമ്മി 44,529 കോടി (ആഭ്യന്തര ഉൽപ്പാദനത്തിന്റെ 3.4 ശതമാനം)
- നികുതി വരുമാനത്തിൽ 7845 കോടി രൂപയുടെയും നികുതിയേതര വരുമാനത്തിൽ 1503 കോടി രൂപയുടെയും വർദ്ധനവ് ലക്ഷ്യമിടുന്നു.
- കിഫ്ബി ഉൾപ്പടെ മൂലധന നിക്ഷേപ മേഖലയിൽ 34,530 കോടിയുടെ വകയിരുത്തൽ
- വിളപരിപാലനത്തിന് 535.90 കോടി.
- ഏഴ് നെല്ലുൽപ്പാദക കാർഷിക ആവാസ യൂണിറ്റുകൾക്ക് 93.60 കോടി.
- വിഷരഹിത പച്ചക്കറി വികസനത്തിന് 78.45 കോടി.
- നാളീകേര കൃഷി വികസനത്തിന് 65 കോടി.
- ഫലവർഗ്ഗ കൃഷി വികസനത്തിന് 18.92 കോടി, ഇതിൽ 25 ശതമാനം ഗുണഭോക്താക്കൾ സ്ത്രീകളായിരിക്കും.
- കാർഷികോൽപ്പന്ന വിപണന പദ്ധതിയ്ക്ക് 43.90 കോടി.
- മണ്ണ് ജലസംരക്ഷണത്തിന് 83.99 കോടി.
- മൃഗസംരക്ഷണത്തിന് 277.14 കോടിയുടെ വകയിരുത്തൽ
- മൃഗസംരക്ഷണ പ്രവർത്തനങ്ങൾ വീട്ടുപടിക്കലേക്ക്
- ക്ഷീരവികസന മേഖലയ്ക്ക് 109.25 കോടി
- മത്സ്യബന്ധന മേഖലയ്ക്ക് 227.12 കോടി.
- മത്സ്യത്തൊഴിലാളികളുടെ പഞ്ഞമാസ സമാശ്വാസത്തിന് 22 കോടി.
- ഉൾനാടൻ മത്സ്യമേഖലയ്ക്ക് 80.91 കോടി.
- തീരദേശ വികസനത്തിന് 136.98 കോടി.
- മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാനസൗകര്യ, മാനവശേഷി വികസനത്തിന് 60 കോടി
- മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് ഭൂമിയും വീടും നൽകുന്ന പദ്ധതിയ്ക്ക് 10 കോടി.
- തീരദേശ അടിസ്ഥാന സൗകര്യമൊരുക്കാൻ 10 കോടി.
- പുനർഗേഹം പദ്ധതിയുടെ വാർഷിക പ്രവർത്തനങ്ങൾക്ക് 40 കോടി.
- മത്സ്യബന്ധന തുറമുഖങ്ങൾക്കായി 9.5 കോടി.
- മത്സ്യത്തൊഴിലാളി അപകട ഇൻഷുറൻസ് പരിരക്ഷ പദ്ധതിയ്ക്ക് 11.18 കോടി
- മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്കുൾപ്പെടെ 10 കോടി
- പൊഴിയൂരിൽ പുതിയ മത്സ്യബന്ധന തുറമുഖത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 5 കോടി
- നിർമ്മാണ മേഖലയെ സജീവമാക്കാൻ 1000 കോടി രൂപയുടെ പ്രവർത്തനങ്ങൾ.
- ചന്ദന കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ചന്ദനം സംരക്ഷിക്കുന്നതിനും പ്രത്യേക പദ്ധതി
- വനം വന്യജീവി മേഖലയ്ക്കായി 232.59 കോടി.
- പാരിസ്ഥിതിക പുനരുദ്ധാരണ അടിസ്ഥാന സൗകര്യ വികസന ഫണ്ടിനായി 50.30 കോടി.
- മനുഷ്യ-വന്യമൃഗ സംരക്ഷണ ലഘൂകരണത്തിന് 48.85 കോടി.
- പുത്തൂർ സുവോളജിക്കൽ പാർക്കിന് 6 കോടി
- കേരള കാലാവസ്ഥ പ്രതിരോധ കാർഷിക മൂല്യ ശൃംഖല ആധുനികവൽക്കരണ പദ്ധതിയ്ക്ക് സംസ്ഥാന വിഹിതം 100 കോടി. ലോകബാങ്ക് സഹായത്തോടെ 5 വർഷം കൊണ്ട് നടപ്പാക്കുന്ന പദ്ധതിയ്ക്ക് 2365 കോടി രൂപ ചെലവിടും.
- പത്ര പ്രവർത്തകരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയ്ക്ക് 25 ലക്ഷം.
- നാടുകാണിയിൽ സഫാരി പാർക്കിന് 2 കോടി
- പെരുവണ്ണാമൂഴി മുതുകാടുള്ള 120 ഹെക്ടറിൽ ടൈഗർ സഫാരി പാർക്ക്.
- തദ്ദേശസ്വയംഭരണ സ്ഥാപന പദ്ധതി വിഹിതം സംസ്ഥാന പദ്ധതി അടങ്കലിന്റെ 28.09 ശതമാനമായി ഉയർത്തി. (8532 കോടി വകയിരുത്തൽ)
- ഗ്രാമവികസനത്തിന് 1768.32 കോടി.
- തൊഴിലുറപ്പിൽ 10.50 കോടി തൊഴിൽ ദിനം ലക്ഷ്യം. ഇതിനായി സംസ്ഥാന വിഹിതം 230.10 കോടി.
- 2025 നവംബറോടെ അതിദാരിദ്ര്യരില്ലാത്ത സംസ്ഥാനമായി കേരളം മാറും.
- കുടുംബശ്രീയ്ക്ക് 265 കോടി
- പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 1736.63കോടി
- ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 456.71 കോടി.
- പൊതുജനാരോഗ്യ മേഖലയ്ക്ക് 2052.23 കോടി
- 2025 മാർച്ച് 31-നകം ലൈഫ് പദ്ധതിയിൽ 5 ലക്ഷം വീടുകളുടെ പൂർത്തീകരണം ലക്ഷ്യം. അടുത്ത വർഷത്തേക്ക് 1132 കോടി രൂപ.
- മുതിർന്ന പൗരന്മാർക്കായി വാർദ്ധക്യ സൗഹൃദ ഭവനം പദ്ധതി.
- എം.എൻ ലക്ഷം വീട് ഭവന പദ്ധതിയിലെ 9004 വീടുകൾ വാസയോഗ്യമാക്കാൻ 10 കോടി.
- കാസർഗോഡ്, ഇടുക്കി, വയനാട് പാക്കേജുകൾക്ക് 75 കോടി വീതം
- ശബരിമല മാസ്റ്റർ പ്ലാനിന് 27.60 കോടി.
- സഹകരണ മേഖലയ്ക്ക് 134.42 കോടി.
- ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും തീര പരിപാലനത്തിനുമായി 588.85 കോടി.
- ഊർജ്ജ മേഖലയ്ക്ക് 1150.76 കോടി (2024-25)
- സൗരോർജ്ജത്തിലൂടെ ആയിരം മെഗാവാട്ട് സ്ഥാപിതശേഷി കൈവരിക്കൽ ലക്ഷ്യം.
- കെ.എസ്.ആർ.ടി.സിയ്ക്ക് 1120.54 കോടി
- ദ്യുതി പദ്ധതിയ്ക്ക് 400 കോടി.
- വ്യവസായവും ധാതുക്കളും മേഖലയ്ക്കായി 1729.13 കോടി.
- ഇടത്തരവും വലുതുമായ വ്യവസായങ്ങൾക്ക് 773.09 കോടി.
- കൊച്ചി മറൈൻ ഡ്രൈവിൽ 2150 കോടി രൂപയുടെ അന്താരാഷ്ട്ര വാണിജ്യ സമുച്ചയം
- കശുവണ്ടി വ്യവസായത്തിന് 53.36 കോടി.
- കശുവണ്ടി ഫാക്ടറി പുനരുദ്ധാരണത്തിന് 2 കോടി
- കാഷ്യു ബോർഡിന് റിവോൾവിംഗ് ഫണ്ടായി 40.81 കോടി
- കൈത്തറി-യന്ത്രത്തറി മേഖലയ്ക്ക് 51.89 കോടി.
- പൊതുജനങ്ങളുടെ പങ്കാളിത്തത്തോട് കൂടി ആരോഗ്യ സുരക്ഷാ ഫണ്ട് രൂപീകരിക്കും.
- സ്മാർട്ട് സിറ്റി മിഷൻ പദ്ധതിയുടെ നടത്തിപ്പിന് 100 കോടി
- തോട്ടം തൊഴിലാളികളുടെ ദുരിതാശ്വാസ നിധി 1.1കോടി
- കയർ വ്യവസായത്തിന് 107.64 കോടി
- ഖാദി വ്യവസായത്തിന് 14.80 കോടി
- കെ.എസ്.ഐ.ഡി.സിയ്ക്ക് 127.50 കോടി
- നിക്ഷേപ പ്രോത്സാഹന പ്രവർത്തനങ്ങൾക്ക് 22 കോടി.
- സ്റ്റാർട്ടപ്പ് സപ്പോർട്ട് ഉദ്യമങ്ങൾക്കായി 6 കോടി
- 2 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്ന രീതിയിൽ അങ്കണവാടി ജീവനക്കാർക്ക് പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി.
- ധനകാര്യ വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകൾക്കായി ഓഫീസ് കോംപ്ലക്‌സ് തിരുവനന്തപുരത്ത് നിർമ്മിക്കും.
- സർക്കാർ ജീവനക്കാർക്ക് അവർ വിരമിച്ച ശേഷം മാസം തോറും ഒരു നിശ്ചിത തുക ലഭ്യമാക്കുന്ന തരത്തിൽ അന്വിറ്റി എന്ന പുതിയ പദ്ധതി നടപ്പിലാക്കും.
- ലൈഫ് സയൻസ് പാർക്കിന് 35 കോടി.
- കേരള റബ്ബർ ലിമിറ്റഡിന് 9കോടി
- വൻകിട പശ്ചാത്തല വികസന പദ്ധതികൾക്കായി 300.73 കോടി
- കിൻഫ്രയ്ക്ക് 324.31 കോടി
- കെൽട്രോണിന് 20 കോടി
- വിവരസാങ്കേതിക മേഖലയ്ക്ക് 507.14 കോടി
- കേരള സ്‌പേസ് പാർക്കിന് 52.50 കോടി.
- സംസ്ഥാനത്ത് ആകമാനം 2000 വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകൾ കൂടി
- കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയ്ക്ക് 23.51 കോടി
- ഗ്രാഫീൻ അധിഷ്ഠിത ഉൽപ്പന്ന വികസനത്തിന് 260 കോടി
- ഗതാഗത മേഖലയ്ക്ക് 1976.04 കോടി.
- കൊല്ലം തുറമുഖം പ്രധാന നോൺ മേജർ തുറമുഖമാക്കി വികസിപ്പിക്കും.
- സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ഗഡു ഡി.എ അനുവദിക്കും. ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കും.
- പങ്കാളിത്ത പെൻഷൻ പദ്ധതിയ്ക്ക് പകരം അഷ്വേർഡ് പെൻഷൻ പദ്ധതി.
- റബ്ബർ സബ്‌സിഡി 180 രൂപയാക്കി ഉയർത്തി.
- നഗര വികസന പരിപാടികൾക്ക് 961.14 കോടി.
- ബി.ഡി, ഖാദി, മുള, ചൂരൽ, മത്സ്യബന്ധനവും സംസ്‌കരണവും കശുവണ്ടി, കയർ, തഴപ്പായ കരകൗശല നിർമ്മാണ തൊഴിലാളികൾക്ക് ധനസഹായത്തിന് 90 കോടി.
- പട്ടിക ജാതി ഉപ പദ്ധതിയ്ക്ക് 2979.40 കോടി.
- പട്ടിക വർഗ്ഗ വികസനത്തിന് 859.50 കോടി.
- മറ്റ് പിന്നാക്ക വിഭാഗ ക്ഷേമങ്ങൾക്കായി 167 കോടി.
- ന്യൂനപക്ഷ ക്ഷേമത്തിന് 73.63 കോടി
- മുന്നാക്ക വിഭാഗ ക്ഷേമത്തിന് 35 കോടി.
- കെ.എസ്.എഫ്.ഇയ്ക്ക് പുതിയ 50 ബ്രാഞ്ചുകൾ
- 3 വർഷത്തിനുള്ളിൽ 3 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനുള്ള പരിപാടികൾ.
- വിഴിഞ്ഞം തുറമുഖത്തിന്റ വികസന സാധ്യതകളെ പ്രയോജനപ്പെടുത്താൻ പ്രത്യേക ഡെവലപ്‌മെന്റ് സോണുകൾ. ഇതിനായി നിക്ഷേപക സംഗമവും മാരിടൈം ഉച്ചകോടിയും.
- ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയിൽ പി.ജി പൂർത്തിയാക്കുന്നവർക്ക് ഓക്‌സ്‌ഫോർഡ് സർവ്വകലാശാലയിൽ പി.എച്ച്.ഡി പഠനത്തിന് അവസരമൊരുക്കും.
Latest News:
കറുത്ത നിറമായതിനാൽ വെയിൽ കൊള്ളരുതെന്ന പരിഹാസം; ഭർതൃഗൃഹത്തിൽ ഷഹാന നേരിട്ടത് കടുത്ത മാനസിക പീഡനം
കൊണ്ടോട്ടിയിൽ ജീവനൊടുക്കിയ നവവധു ഷഹാന മുംതാസ് ഭർതൃഗൃഹത്തിൽ നിന്ന് നേരിട്ടത് കടുത്ത മാനസിക പീഡനം. നി...Latest Newsനിരുപാധികം മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂർ ; തുടർനടപടി അവസാനിപ്പിച്ച് ഹൈക്കോടതി
നടി ഹണി റോസിന്റെ പരാതിയിലെടുത്ത കേസില്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങുന്നത് വൈകിപ്പിച്ച ബോബി ചെമ്...Latest Newsമാഞ്ചസ്റ്ററിലെ ഓൾഡ്ഹാം റോയൽ ആശുപത്രിയിൽ കുത്തേറ്റത് മലയാളി നേഴ്സായ അച്ചാമ്മ ചെറിയാന്
ഇക്കഴിഞ്ഞ ശനിയാഴ്ച്ച മാഞ്ചസ്റ്ററിലെ റോയൽ ഓൾഡ്ഹാം ഹോസ്പിറ്റലിലെ അക്യൂട്ട് മെഡിക്കൽ യൂണിറ്റിൽ (AMU) ...UK NEWSഡൽഹിയിൽ ശൈത്യ തരംഗം രൂക്ഷം; ഓറഞ്ച് അലേർട്ട്, വ്യോമ റെയിൽ – റോഡ് ഗതാഗതത്തെ ബാധിച്ചു
ഡൽഹിയിൽ ശൈത്യ തരംഗം രൂക്ഷം. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഇന്ന് ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ...Latest Newsഅബ്ദു റഹീമിന്റെ മോചനം നീളുന്നു; കേസ് വീണ്ടും മാറ്റിവെച്ച് റിയാദ് കോടതി
സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ കേസ് വീണ്ടും മാറ്റി. റിയാദിലെ കോടതിയാണ് കേസ് നീട്ടിവെച്ചത്. കഴി...Latest Newsവ്യാപക കൈക്കൂലി; സംസ്ഥാനത്ത് 20 മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കും
സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പിന്റെ ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ ആലോചന. ചെക്ക് പോസ്റ്റുക...Latest Newsഡൽഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി
ഡൽഹി മദ്യനയ അഴിമതി കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. കേന്...Latest News‘ബോബി ചെമ്മണ്ണൂർ ഹൈക്കോടതിയോടും, ജുഡീഷ്യറിയോടും കളിക്കുന്നു; വിചാരണ ഒരു മാസത്തിനകം തീർക്കും’; രൂക്ഷ ...
ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ജാമ്യം ലഭിച്ചിട്ടും ജയിലിൽ തുടർന്നതാണ് വിമർശനത്ത...Latest News
Post Your Comments Here ( Click here for malayalam )
Press Esc to close
Latest Updates
- കറുത്ത നിറമായതിനാൽ വെയിൽ കൊള്ളരുതെന്ന പരിഹാസം; ഭർതൃഗൃഹത്തിൽ ഷഹാന നേരിട്ടത് കടുത്ത മാനസിക പീഡനം കൊണ്ടോട്ടിയിൽ ജീവനൊടുക്കിയ നവവധു ഷഹാന മുംതാസ് ഭർതൃഗൃഹത്തിൽ നിന്ന് നേരിട്ടത് കടുത്ത മാനസിക പീഡനം. നിറത്തിന്റെ പേരിൽ ഭർത്താവ് അബ്ദുൽ വാഹിദിൽ നിന്ന് ഷഹാന നിരന്തരം അവഹേളനം നേരിട്ടിരുന്നു. ഇംഗ്ലീഷ് പറയാൻ അറിയില്ലെന്നും ഒഴിഞ്ഞുപോയ്ക്കൂടെയെന്നും ഷഹനായോട് ഭർത്താവ് പറഞ്ഞിരുന്നു. ഇതാണ് മകളുടെ മരണത്തിന് കാരണമെന്ന് കുടുംബം പറയുന്നു. 2024 മെയ് 27 നായിരുന്നു അബ്ദുൽ വാഹിദും ഷഹാനയും തമ്മിലുള്ള വിവാഹം നടന്നത്. പിന്നീട് 27 ദിവസമാണ് ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നത്. വിദേശത്തേക്ക് പോയ അബ്ദുൽ വാഹിദ് ഫോണിലൂടെ
- നിരുപാധികം മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂർ ; തുടർനടപടി അവസാനിപ്പിച്ച് ഹൈക്കോടതി നടി ഹണി റോസിന്റെ പരാതിയിലെടുത്ത കേസില്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങുന്നത് വൈകിപ്പിച്ച ബോബി ചെമ്മണൂരിനെതിരെയുള്ള തുടർനടപടി അവസാനിപ്പിച്ച് ഹൈക്കോടതി. വിഷത്തില്‍ ബോബി മാപ്പ് പറഞ്ഞതിനെ തുടര്‍ന്നാണ് നടപടി. സംഭവിച്ച കാര്യങ്ങളിൽ സങ്കടമുണ്ടെന്നും നിരുപാധികം മാപ്പപേക്ഷിക്കാന്‍ തയ്യാറാണെന്നും മാധ്യമ പട വന്ന് ചുറ്റിയപ്പോൾ സംഭവിച്ചു പോയ പ്രതികരണമാണ് ഇതെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. ഇന്നലെ ജയിലിൽ നിന്നും ഇറങ്ങാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. മെട്രോയുടെ പണി നടക്കുന്നതിനാൽ ട്രാഫിക് ബ്ലോക്ക് കാരണമാണ് സമയത്ത് എത്താനാകാതിരുന്നതെന്നും ഇതുവരെ കോടതിയെ ധിക്കരിച്ചിട്ടില്ല.നീതിന്യായ വ്യവസ്ഥയിൽ
- ഡൽഹിയിൽ ശൈത്യ തരംഗം രൂക്ഷം; ഓറഞ്ച് അലേർട്ട്, വ്യോമ റെയിൽ – റോഡ് ഗതാഗതത്തെ ബാധിച്ചു ഡൽഹിയിൽ ശൈത്യ തരംഗം രൂക്ഷം. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഇന്ന് ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. രാവിലെ ഉണ്ടായ കടുത്ത മൂടൽ മഞ്ഞിനെ തുടർന്ന്, വ്യോമ റെയിൽ – റോഡ് ഗതാഗതത്തെ സാരമായി ബാധിച്ചു. ഡൽഹി വിമാനത്താവളത്തിൽ ദൃശ്യപരിധി പൂജ്യം ആയതിനെ തുടർന്ന്, രാവിലെ പുറപ്പെടേണ്ട നിരവധി സർവീസുകൾ വൈകി. ഡൽഹിയിലേക്കുള്ള 26 ട്രെയിനുകളും വൈകിയാണ് സർവീസ് നടത്തുന്നത്.രാജസ്ഥാൻ, ഉത്തർ പ്രദേശ്, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിലെ 9 വിമാനത്താവളങ്ങളിലെ സർവീസുകളും മൂടൽ മഞ്ഞിൽ തടസ്സപ്പെട്ടു. നാളെയും. മറ്റന്നാളും
- അബ്ദു റഹീമിന്റെ മോചനം നീളുന്നു; കേസ് വീണ്ടും മാറ്റിവെച്ച് റിയാദ് കോടതി സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ കേസ് വീണ്ടും മാറ്റി. റിയാദിലെ കോടതിയാണ് കേസ് നീട്ടിവെച്ചത്. കഴിഞ്ഞ 5 തവണയും കേസ് മാറ്റിവെച്ചിരുന്നു. ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു അബ്ദുറഹീമും കുടുംബവും നിയമ സഹായ സമിതിയും. ഓൺലൈനായി കേസ് പരിഗണിച്ചപ്പോൾ അബ്ദുറഹീമും അഭിഭാഷകനും ഹാജരായി. ഇതിന് മുമ്പ് പല തവണ കോടതി കേസ് പരിഗണിച്ചിരുന്നുവെങ്കിലും അന്തിമ വിധി പറയുന്നത് നീട്ടി വെക്കുകയായിരുന്നു. സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുകയാണ് അബ്ദുറഹീം.
- വ്യാപക കൈക്കൂലി; സംസ്ഥാനത്ത് 20 മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കും സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പിന്റെ ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ ആലോചന. ചെക്ക് പോസ്റ്റുകള്‍ വഴി കൈക്കൂലി വാങ്ങുന്നുവെന്ന വിജിലന്‍സ് കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ നീക്കം. ജിഎസ്ടി വകുപ്പുമായി സഹകരിച്ചുകൊണ്ടുള്ള പുതിയ പരിശോധനക്കുള്ള ശുപാര്‍ശ ഗതാഗത കമ്മീഷണര്‍ ഗതാഗത വകുപ്പിന് സമർപ്പിക്കും. ജിഎസ്ടി നടപ്പിലാക്കിയതോടെ ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. കാസർകോട് പെർള മുതൽ തിരുവനന്തപുരം അമരവിള വരെ കേരളത്തിൽ മോട്ടോര്‍ വാഹന വകുപ്പിന്റെ 20 ചെക്ക് പോസ്റ്റുകള്‍ പ്രവർത്തിക്കുന്നുണ്ട്. ഓണ്‍ലൈന്‍ വഴി ടാക്സ് പെര്‍മിറ്റ് അടച്ച് പ്രവേശിച്ചാലും
click on malayalam character to switch languages