സക്കറിയ പുത്തൻകുളം ജോസ്
ലിവർപൂൾ: ക്നാനായ കാത്തലിക് മിഷൻ യു കെ യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ചരിത്ര പ്രസിദ്ധമായ പുറത്ത് നമസ്കാരം നാളെ
ലിവർപൂളിലേ Our Lady Queen of Peace കത്തോലിക്ക ദേവാലയത്തിൽ രാവിലെ 11ന് വിശുദ്ധ കുർബാനയോട് കൂടി ആരംഭിക്കും. വികാരി ജനറൽ ഫാദർ സജി മലയിൽ പുത്തൻപുര മുഖ്യ കാർമികത്വം വഹിക്കും. യുകെയിലെ ക്നാനായ കാത്തലിക് മിഷൻസിലെ എല്ലാ വൈദികരും ദിവ്യബലിയിലും പുറത്തു നമസ്കാരത്തിലും പങ്കാളികളാകും.
ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ നേതൃത്വത്തിൽ സെൻറ് പയസ് ടെൻത് ക്നാനായ കാത്തലിക് മിഷൻ ലിവർപൂൾ, സെൻറ് മേരീസ് ക്നാനായ കാത്തലിക് മിഷൻ മാഞ്ചസ്റ്റർ, സെൻറ് തോമസ് ക്നാനായ കാത്തലിക് മിഷൻ യോർക്ക്ഷേയർ എന്നിവർ സംയുക്തമായി വിപുലമായ ഒരുക്കങ്ങളാണ് പുറത്തു നമസ്കാര ശുശ്രൂഷക്കായി ഒരുങ്ങുന്നത്.
വികാരി ജനറൽ ഫാദർ സജി മലയിൽ പുത്തൻപുര ചെയർപേഴ്സൺ ആയിട്ടുള്ള പുറത്തു നമസ്കാര കമ്മറ്റിയിൽ ഫാദർ അജുബ് തോട്ടനാനിയിൽ, ജയ്മോൻ പടവട്ടം കാലായിൽ എന്നിവർ ജനറൽ കൺവീനർമാരായി പ്രവർത്തിക്കുന്നു.
വിവിധ കമ്മറ്റികൾ പുറത്തു നമസ്കാര തീർത്ഥാടകരെ വരവേൽക്കുവാൻ ചിട്ടയായ പ്രവർത്തനം നടത്തിവരുന്നു. അതിവിശാലമായ കാർ പാർക്കിംഗ് സൗകര്യം ദേവാലയത്തിനോട് അനുബന്ധിച്ച് ഉള്ളതിനാൽ തീർത്ഥാടകർക്ക് മികച്ച സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
സെൻമേരിസ് മിഷൻ മാഞ്ചസ്റ്റർ, സെൻറ് തോമസ് ക്നാനായ കാത്തലിക് മിഷൻ യോർക്ക്ക്ഷറ് എന്നീ മിഷനുകളുടെ സഹകരണത്തോടെ
ലിവർപൂൾ സെൻറ് പയസ് ടെൻത് ക്നാനായ കാത്തലിക് മിഷൻ ആണ് പുറത്തു നമസ്കാരത്തിന് ഈ വർഷം ആതിഥേയത്വം വഹിക്കുന്നത്.
പ്രാർത്ഥനയും അനുതാപവും വഴിയും ദൈവാനുഭവം പ്രാപിപ്പിക്കുവാൻ ഏവരെയും പുറത്ത് നമസ്കാര പ്രാർത്ഥനയിൽ പങ്കെടുക്കുവാൻ പുറത്തു നമസ്കാര വിജയത്തിനായിട്ടുള്ള കമ്മറ്റി ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.
ഹൃദയസ്പർശിയായ പ്രാർത്ഥന ഗീതങ്ങളും അനുതാപത്തിന്റെ സങ്കീർത്തനങ്ങളും സമ്മിശ്രം ആയിട്ടുള്ള പുറത്തു നമസ്കാര പ്രാർത്ഥനകൾ ഏവരുടെയും ഹൃദയത്തെ സ്പർശിക്കുന്ന പ്രാർത്ഥന അനുഭവമാണ്.
അനേകം ആളുകളെ ഉൾക്കൊള്ളുന്ന ദേവാലയവും അനുസൃതമായ കാർ പാർക്കിംഗ് സൗകര്യത്തോടുകൂടിയ ദേവാലയത്തിലാണ് ഈ വർഷത്തെ യുകെയിലെ പുറത്ത് നമസ്കാരം നടത്തപ്പെടുന്നത്.
Parking ക്രമീകരണം.
Car park – 1
Our Lady Queen Of Peace RC Primary School
3 Ford Close
Litherland, Liverpool
L21 0EP
Car Park – 2
Our Lady Queen Of Peace RC Church
Litherland, Liverpool
L21 0EQ
For more details Contact;
Joy – 07515866789
Georgekutty – 07939 021706
Jojo – 07886 970586
സമീപപ്രദേശത്തിലെ സ്ട്രീറ്റുകളിലോ റോഡിൻറെ ഇരുവശങ്ങളിലോ ദയവുചെയ്ത് ആരും കാർ പാർക്ക് ചെയ്യരുത് ട്രാഫിക് കമ്മിറ്റി പ്രത്യേകമായി അഭ്യർത്ഥിക്കുന്നു.
click on malayalam character to switch languages