1 GBP = 106.27

‘മുഖ്യമന്ത്രിയാകാന്‍ സഹായിച്ചില്ലെന്ന കാരണത്താല്‍ രമേശ് ചെന്നിത്തല വിജിലന്‍സ് അന്വേഷണത്തിന് അനാവശ്യ തിടുക്കം കാണിച്ചു’; കെ എം മാണിയുടെ ആത്മകഥയില്‍ പരാമര്‍ശം

‘മുഖ്യമന്ത്രിയാകാന്‍ സഹായിച്ചില്ലെന്ന കാരണത്താല്‍ രമേശ് ചെന്നിത്തല വിജിലന്‍സ് അന്വേഷണത്തിന് അനാവശ്യ തിടുക്കം കാണിച്ചു’; കെ എം മാണിയുടെ ആത്മകഥയില്‍ പരാമര്‍ശം

ബാര്‍ കോഴ വിവാദത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ചു അന്തരിച്ച മുന്‍ ധനമന്ത്രി കെ.എം മാണിയുടെ ആത്മകഥ. മുഖ്യമന്ത്രിയാകാന്‍ സഹായിച്ചില്ലെന്ന കാരണത്താല്‍ രമേശ് ചെന്നിത്തല വിജിലന്‍സ് അന്വേഷണത്തിന് അനാവശ്യ തിടുക്കം കാണിച്ചു.മന്ത്രിസഭയിലെ ഒരംഗത്തെ വളഞ്ഞിട്ടു ആക്രമിച്ച ബാറുടമ ബിജു രമേശിന്റെ വീട്ടിലെത്തി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വിവാഹ നടത്തിപ്പുകാരായത് വേദനയുണ്ടാക്കിയെന്നും ആത്മകഥയില്‍ പറയുന്നു.

ആത്മകഥ എന്ന പേരില്‍ തന്നെയുള്ള പുസ്തകം ഇന്ന് മുഖ്യമന്ത്രി പ്രകാശനം ചെയ്യും. കേരള രാഷ്ട്രീയത്തില്‍ വലിയ ചലനം സൃഷ്ടിച്ച ബാര്‍കോഴ വിവാദത്തെകുറിച്ച് കാര്യമായ വെളിപ്പെടുത്തലുകളുണ്ട്കെ എം മാണിയുടെ ആത്മകഥയില്‍. ബാര്‍ കോഴ ആരോപണം ഉയര്‍ന്നപ്പോള്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന ചെന്നിത്തല അമേരിക്കയിലായിരുന്നു. അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി അടിയന്തരകാര്യം പോലെ ത്വരിതന്വേഷണം പ്രഖ്യാപിച്ചു.മുഖ്യമന്ത്രിയാകാന്‍ പിന്തുണയ്ക്കാതിരുന്നത് ചെന്നിത്തലയ്ക്ക് വൈരാഗ്യാമുണ്ടാക്കിയിരിക്കാമെന്ന് ആത്മകഥയില്‍ വെളിപ്പെടുത്തുന്നു. ഉമ്മന്‍ചാണ്ടിയോടുള്ള വിയോജിപ്പും ആത്മകഥയില്‍ പറയുന്നുണ്ട്.

യുഡിഎഫിന്റെ ഒരു നേതാവിനെ വട്ടമിട്ടു ആക്രമിച്ചിട്ടും ബിജു രമേശിന്റെ മകളുടെ കല്യാണത്തില്‍ വീട്ടില്‍ ചെന്ന് പങ്കെടുത്തു.വൈരിയുടെ വീട്ടില്‍ പോയി ഉമ്മന്‍ചാണ്ടിയും,ചെന്നിത്തലയും വിവാഹ നടത്തിപ്പുകാരായി.ആ സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്നും വിമര്‍ശനം. ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കേണ്ട ഫയല്‍ താന്‍ കാണരുതെന്ന് കെ.ബാബുവിന്നിര്‍ബന്ധമുണ്ടായിരുന്നു.നിയമവകുപ്പിനെ മറികടന്നു ക്യാബിനറ്റിന് മുന്‍പിലെത്തിച്ചത് ഇക്കാരണത്താലാണ്.എന്നാല്‍ കെ ബാബുവിന് മുറിവേറ്റ കടുവയുടെ അമര്‍ത്തിയ മുരള്‍ച്ചയായിരുന്നുവെന്നും കുറ്റപ്പെടുത്തല്‍.500 ഓളം പേജുകളുള്ള ആത്മകഥ
നിയമസഭാ മന്ദിരത്തിലുള്ള ആര്‍.ശങ്കരനാരായണന്‍ തമ്പി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകീട്ട് പ്രകാശനം ചെയ്യും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more