1 GBP = 105.47
breaking news

സംസ്ഥാനങ്ങളുടെ നികുതി വെട്ടിക്കുറയ്ക്കാന്‍ ശ്രമം നടത്തി; പ്രധാനമന്ത്രിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകള്‍

സംസ്ഥാനങ്ങളുടെ നികുതി വെട്ടിക്കുറയ്ക്കാന്‍ ശ്രമം നടത്തി; പ്രധാനമന്ത്രിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകള്‍


പ്രധാനമന്ത്രിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി റിപ്പോട്ടേഴ്‌സ് കളക്ടീവ്. സംസ്ഥാനങ്ങളുടെ നികുതി വെട്ടിക്കുറയ്ക്കാന്‍ നരേന്ദ്രമോദി ശ്രമം നടത്തി. സംസ്ഥാന ഫണ്ട് വെട്ടിക്കുറയ്ക്കാന്‍ ധനകാര്യ കമ്മിഷനുമായി പിന്‍വാതില്‍ ചര്‍ച്ച നടത്തിയെന്നും പിഎംഒ മുന്‍ ജോയിന്റ് സെക്രട്ടറി ബിവിആര്‍ സുബ്രഹ്‌മണ്യം വെളിപ്പെടുത്തലുകള്‍ നടത്തിയത്. ബിവിആര്‍ സുബ്രഹ്‌മണ്യത്തിന്റെ വെളിപ്പെടുത്തലുകള്‍ റിപ്പോട്ടേഴ്‌സ് കളക്ടീവ് സ്ഥിരീകരിച്ചു. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് റിപ്പോട്ടേഴ്‌സ് കളക്ടീവ്.

ഇതുമായി ബന്ധപ്പെട്ട് സുബ്രഹ്‌മണ്യത്തിന്റെ ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്. 2014 ൽ മോദി പ്രധാനമന്ത്രിയായതിന് തൊട്ടുപിന്നാലെ, സംസ്ഥാനങ്ങൾക്ക് അനുവദിച്ച ഫണ്ടുകൾ ഗണ്യമായി വെട്ടിക്കുറയ്ക്കുന്നതിന് ഇന്ത്യൻ ധനകാര്യ കമ്മീഷനുമായി പിൻവാതിൽ ചർച്ചകൾ നടത്തി. എന്നാൽ കമ്മീഷന്റെ തലവന്റെ എതിർപ്പ് കാരമം മോദിക്ക് പിന്മാറേണ്ടിവന്നതയാും പുതിയ വെളിപ്പെടുത്തലുകൾ ചൂണ്ടിക്കാണിക്കുന്നു.

സംസ്ഥാനങ്ങൾക്ക് അനുവദിക്കേണ്ട നികുതി വിഹിതം സംബന്ധിച്ച നീതി ആയോഗിന്റെ ശുപാർശകളെ സ്വാഗതം ചെയ്യുന്നതായി പാർലമെന്റിൽ മോദി വ്യാജ അവകാശവാദം ഉന്നയിച്ചു. നീതി ആയോഗിന്റെ സിഇഒ കൂടിയാണ് ബിവിആർ സുബ്രഹ്മണ്യം. മോദിയും നിതി ആയോഗ് അധ്യക്ഷൻ വൈ വി റെഡ്ഡിയും തമ്മിലാണ് പിൻവാതിൽ ചർച്ചകൾ നടന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിതര തിങ്ക് ടാങ്ക് സെന്റര്‍ ഫോര്‍ സോഷ്യല്‍ ആന്‍ഡ് ഇക്കണോമിക് പ്രോഗ്രസ് (സിഎസ്ഇപി) സംഘടിപ്പിച്ച ഇന്ത്യയിലെ സാമ്പത്തിക റിപ്പോര്‍ട്ടിംഗിനെക്കുറിച്ചുള്ള സെമിനാറില്‍ പാനലിസ്റ്റായി സംസാരിക്കവെയാണ് സുബ്രഹ്‌മണ്യം ഈ വിവരങ്ങള്‍ പങ്കുവെച്ചത്. ദേശീയ ബജറ്റ് രൂപീകരണ വേളയിലും രഹസ്യ സാമ്പത്തിക ചര്‍ച്ചകളും കരുനീക്കങ്ങളും നടന്നു. ഫെഡറല്‍ സര്‍ക്കാര്‍ നയങ്ങള്‍ എങ്ങനെ സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്നും സാമ്പത്തിക സ്ഥിതി പെരുപ്പിച്ച് കാണിക്കാന്‍ അക്കൗണ്ടിംഗ് തന്ത്രങ്ങള്‍ എങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്നും സുബ്രഹ്‌മണ്യം പറഞ്ഞു. ഇതാദ്യമായാണ് ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, പ്രധാനമന്ത്രിയെ കുറിച്ചുള്ള ഇത്തരം ഗൗരവതരമായ വെളിപ്പെടുത്തലുകള്‍ നടത്തുന്നത്.

ബിവിആര്‍ സുബ്രഹ്‌മണ്യത്തിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ ബജറ്റും രേഖകളും സ്വതന്ത്രമായി പരിശോധിച്ചാണ് റിപ്പോട്ടേഴ്‌സ് കളക്ടീവ് ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചത്. മുന്‍പ് സര്‍ക്കാര്‍ ധനസഹായത്തോടെ നടത്തുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതിയിലെ സാമ്പത്തിക തട്ടിപ്പിനെ കുറിച്ചും സുബ്രഹ്‌മണ്യം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അന്ന് പുറത്തുവന്ന ആ യൂട്യൂബ് വിഡിയോയ്ക്ക് അഞ്ഞൂറോളം പേര്‍ മാത്രമായിരുന്നു കാഴ്ചക്കാര്‍.

ധനകാര്യ കമ്മിഷൻ അഴിമതി

2013 ലാണ് 14ാം ധനകാര്യ കമ്മിഷൻ നിലവിൽ വരുന്നത്. ഇതേ സമയത്താണ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ചത്. കേന്ദ്ര നികുതിയുടെ 50% സംസ്ഥാനങ്ങൾക്ക് നൽകണമെന്ന് കമ്മീഷനോടുള്ള മോദിയുടെ അഭ്യർത്ഥന അന്ന് വാർത്തകളിൽ നിറഞ്ഞിരുന്നു. 2014 ഡിസംബറിൽ അതുവരെ നൽകിയിരുന്ന കേന്ദ്ര നികുതി 33% ൽ നിന്ന് 42% ശതമാനമാക്കണമെന്ന ശുപാർശയും മോദി മുന്നോട്ടു വച്ചു.എന്നാൽ പ്രധനമന്ത്രിയായി ചുമതലയേറ്റിട്ടും സംസ്ഥാനങ്ങളുടെ നികുതി വിഹിതം 33% ആയിതന്നെ നിലർത്തുകയായിരുന്നു അദ്ദേഹം. ഭരണഘടനാ വ്യവസ്ഥകൾ പ്രകാരം, സർക്കാരിന് കമ്മീഷൻ ശുപാർശകൾ അംഗീകരിക്കുകയോ പുതിയ കമ്മീഷൻ സ്ഥാപിക്കുകയോ ആകാം. എന്നാൽ വിഹിതത്തിന്റെ ശുപാർശകളിൽ മാറ്റങ്ങൾ വരുത്താൻ രഹസ്യമായും അനൗദ്യോഗികമായും ചർച്ചകൾ നടത്തുകയായിരുന്നു പ്രധാനമന്ത്രി ചെയ്തത്. ഡോ.റെഡ്ഡിയും മോദിയും താനുമായിരുന്നു ചർച്ചകളിൽ ഉൾപ്പെട്ടതെന്നും സുബ്രഹ്മമണ്യം പറഞ്ഞു. എന്നാൽ ശുപാർശ നടപ്പിലാക്കാൻ റെഡ്ഡി വഴങ്ങിയില്ല. മറ്റ് മാ​ർ​ഗമില്ലെന്ന് പോയി അദ്ദേഹത്തോട് പറയൂ എന്നാണ് അന്ന് റെഡ്ഡി പറഞ്ഞത്. അങ്ങനെയാണ് 2 ശതമാനം എന്ന നിതി ആയോഗ് ശുപാർശ സർക്കാരിന് അംഗീകരിക്കേണ്ടതായി വന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more