1 GBP = 109.11
breaking news

ട്രംപിന്റെ മടങ്ങി വരവ് തടയാൻ ഡെമോക്രാറ്റുകൾ പോരാടുമെന്ന് കമല ഹാരിസ്

ട്രംപിന്റെ മടങ്ങി വരവ് തടയാൻ ഡെമോക്രാറ്റുകൾ പോരാടുമെന്ന് കമല ഹാരിസ്

വാഷിങ്ടൺ: മുൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വൈറ്റ് ഹൗസിലേക്കുള്ള മടങ്ങിവരവിൽ തനിക്ക് ഭയമുണ്ടെന്ന് യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. നവംബറിലെ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ മടങ്ങി വരവ് തടയാൻ ഡെമോക്രാറ്റുകൾ പോരാടുമെന്നും കമലഹാരിസ് പറഞ്ഞു. ​തിങ്കളാഴ്ച നടന്ന ലോവ ​പ്രൈമറിയിൽ റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയാകാനുള്ള പോരാട്ടത്തിൽ ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് കമല ഹാരിസിന്റെ പ്രതികരണം.

‘തനിക്ക് പേടിയാണ് ഇപ്പോൾ നാട്ടിലൂടെ സഞ്ചരിക്കാൻ. നമ്മൾ എല്ലാവരും ഭയപ്പെടണം. എന്നാൽ, ഈ സാഹചര്യത്തിൽ നിന്നും ഒളിച്ചോടാൻ ഞങ്ങളില്ല. പോരാടാൻ തന്നെയാണ് തീരുമാനം​’- എ.ബി.സി നെറ്റ്‍വർക്കിന് നൽകിയ അഭിമുഖത്തിൽ കമലഹാരിസ് പറഞ്ഞു.

മുൻ പ്രഥമ വനിത മിഷേൽ ഒബാമ ട്രംപ് രണ്ടാമതും അധികാരത്തിൽ എത്തുന്നതിനെ ഭയപ്പെടുത്തുന്ന സംഭവമെന്നാണ് വിശേഷിപ്പിച്ചത്. ഇതേകുറിച്ചുള്ള ചോദ്യത്തോടായിരുന്നു കമല ഹാരിസിന്റെ പ്രതികരണം.അതേസമയം, യു.എസ് പ്രസിഡന്റ് ജോ ബൈഡനും ട്രംപിനെതിരെ ആക്രമണം ശക്തമാക്കുകയാണ്. രണ്ട് തവണ ഇംപീച്ച്മെന്റിന് വിധേയനായ 91 ക്രിമിനൽ കേസുകളുള്ള മുൻ യു.എസ് പ്രസിഡന്റ് ജനാധിപത്യത്തിന് തന്നെ ഭീഷണിയാണെന്നായിരുന്നു ബൈഡന്റെ പ്രതികരണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more