1 GBP = 106.56
breaking news

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ രേഖാകേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ രേഖാകേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്


യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയല്‍ രേഖാ കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. സംസ്ഥാന ക്രൈം ബ്രാഞ്ച് കേസ് അന്വേഷിക്കും. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് തീരുമാനം. മ്യൂസിയം പൊലീസ് ആയിരുന്നു കേസെടുത്തിരുന്നത്. പ്രത്യേക അന്വേഷണ സംഘത്തെ ഡിഐജി ജയനാഥ് ഐപിഎസ് നയിക്കും. ക്രൈംബ്രാഞ്ച് എസ്പി ജയശങ്കറിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം. ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. കേസില്‍ അഞ്ചു പേരെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സി.ആര്‍ കാര്‍ഡ് ആപ്പ് ഉപയോഗിച്ച് യൂത്ത് കോണ്‍ഗ്രസ്സ് തിരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചെന്നായിരുന്നു
മ്യൂസിയം പൊലീസെടുത്ത കേസ്. അന്വേഷണം ഗൗരവത്തില്‍ നടത്തണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കിയിരുന്നു.സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തേണ്ടതിനാലാണ്കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.

പ്രത്യേക അന്വേഷണ സംഘത്തെ ഡിഐജി ജയനാഥ് ഐപിഎസ് നയിക്കും.ക്രൈംബ്രാഞ്ച് എസ്പി ജയശങ്കറിനാണു മേല്‍നോട്ട ചുമതല. ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.കേസില്‍ അഞ്ചു പേരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു.പ്രതികള്‍ക്കു കോടതി ജാമ്യം അനുവദിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more