1 GBP = 106.63

തിരുവനന്തപുരത്ത് നവ കേരളയാത്ര കടന്നുപോകുന്ന സ്ഥലങ്ങൾ താത്കാലിക റെഡ് സോണുകൾ

തിരുവനന്തപുരത്ത് നവ കേരളയാത്ര കടന്നുപോകുന്ന സ്ഥലങ്ങൾ താത്കാലിക റെഡ് സോണുകൾ

തലസ്ഥാനത്ത് നവ കേരള യാത്ര കടന്നുപോകുന്ന സ്ഥലങ്ങൾ താത്കാലിക റെഡ് സോണുകളായി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയുടേതാണ് ഉത്തരവ്. വേദി , പരിസരപ്രദേശം, നവ കേരള ബസ് കടന്നുപോകുന്ന വഴികൾ എന്നിവിടങ്ങളിൽ ഡ്രോൺ പാടില്ല.

വർക്കല മുതൽ പാറശ്ശാല വരെയുള്ള സ്റ്റേഷൻ പരിധികളിൽ നടക്കുന്ന പരിപാടിയിലാണ് നിയന്ത്രണം.നവകേരള സദസ്സ് നടക്കുന്ന നൂറ് മീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളും നവകേരള സദസ് കടന്നു പോകുന്ന റൂട്ടുകളിലെ നൂറ് മീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളുമാണ് താത്കാലിക റെഡ് സോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഡ്രോണുകളുടെ ഉപയോഗം നവകേരള സദസിന്റെ സുഗമമായ നടത്തിപ്പിന് വിഘാതം സൃഷ്ടിക്കുമെന്ന് ബോധ്യമായിട്ടുണ്ടെന്ന് ഉത്തരവിൽ പറയുന്നു. 2021 ലെ പ്രത്യേക ഡ്രോൺ റൂൾ 24(2)പ്രകാരം പ്രത്യേക മേഖലയിൽ ഡ്രോൺ ഉപയോഗം നിയന്ത്രിക്കാനായി താത്കാലിക റെഡ് സോൺ ആയി പ്രഖ്യാപിക്കുവാൻ ജില്ലാ പൊലീസ് മേധാവിമാരെ അധികാരപ്പെടുത്തുന്നുണ്ട്. ഇതുപ്രകാരമാണ് ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ്.

ഇന്നാണ് നവ കേരള സദസ് തിരുവനന്തപുരം ജില്ലയിൽ എത്തുന്നത്. കൊല്ലത്തെ പര്യടനം പൂർത്തിയാക്കി വൈകിട്ട് വർക്കലയിലാണ് ജില്ലയിലെ ആദ്യ പൊതുയോഗം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്തെ മണ്ഡലങ്ങളിൽ പര്യടനം നടത്തും. ശനിയാഴ്ച വൈകിട്ട് വട്ടിയൂർക്കാവ് മണ്ഡലത്തിലാണ് നവ കേരള സദസിന്റെ സമാപനം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more