1 GBP = 105.54
breaking news

ഹണി ട്രാപ് വഴി രഹസ്യ വിവരങ്ങള്‍ തേടാന്‍ ശ്രമം; ഇസ്രയേല്‍ സൈനികരെ കുടുക്കാന്‍ ഇറാന്‍ യുവതികള്‍

ഹണി ട്രാപ് വഴി രഹസ്യ വിവരങ്ങള്‍ തേടാന്‍ ശ്രമം; ഇസ്രയേല്‍ സൈനികരെ കുടുക്കാന്‍ ഇറാന്‍ യുവതികള്‍

ഹണി ട്രാപ്പില്‍പ്പെടുത്തി ഇസ്രയേല്‍ സൈനികരില്‍ നിന്ന് രഹസ്യ വിവരങ്ങള്‍ തേടാന്‍ ശ്രമവുമായി ഇറാന്‍. ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് പരിശീലനം നല്‍കിയ ഇറാന്‍ യുവതികളാണ് ഐഡിഎഫിന് വിഡിയോകളും ചിത്രങ്ങളും സൈനികര്‍ക്ക് അയക്കുന്നത്. ഹീബ്രൂ ഭാഷു അറിയാവുന്ന യുവതികള്‍ സോഷ്യല്‍ മിഡിയ വഴിയാണ് സൈനികരുമായി ബന്ധപ്പെടുന്നതും ചിത്രങ്ങള്‍ അയക്കുന്നതും.

സൈനികരുമായി ബന്ധപ്പെടുന്ന യുവതികളുടെ പേരും പ്രൈഫൈലുകളും വ്യാജമാണ്. അതേസമയം ഇവര്‍ അയക്കുന്നത് സ്വന്തം അര്‍ധ നഗ്ന ചിത്രങ്ങളും വിഡിയോകളുമാണ്. ഇരുപതിലധികം വ്യാജ പ്രൊഫൈലുകളാണ് ഇത്തരത്തില്‍ കണ്ടെത്തിയത്. ഇവരില്‍ മഷാദ് സ്വദേശികളായ സമീറ ബാഗ്ബാനി തര്‍ഷിനി, ഹനിയേ ഗഫാരിയന്‍ എന്നീ രണ്ട് സ്ത്രീകളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

സൈനികരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ഹമാസിന് കൈമാറിയതായി ഇറാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹണിട്രാപ് ശൈലിയിലുള്ള എന്‍ട്രാപ്‌മെന്റുകള്‍ ഐഡിഎഫ് സൈനികര്‍ക്ക് പുതുമയുള്ള കാര്യമല്ല. സൈനികരില്‍ നിന്ന് രഹസ്യ വിവരങ്ങള്‍ കിട്ടാനുള്ള ശ്രമങ്ങളില്‍ ഹമാസ് ഇതേ തന്ത്രങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more