ഇക്കഴിഞ്ഞ ഞായറാഴ്ച (26/11/2023), റെഡ്ഡിംഗിന് അടുത്ത് ന്യൂബറിയിൽ അകാലത്തിൽ നമ്മളിൽ നിന്നും വേർപിരിഞ്ഞ പ്രിയ സഹോദരി എറണാകുളം മഞ്ഞുമ്മൽ സ്വദേശി എൽബി സെബിന്റെ (34), കുടുംബത്തെ സഹായിക്കുവാൻ, കുടുംബത്തിന്റെ അഭ്യർത്ഥന പ്രകാരം യുക്മ ചാരിറ്റി ഫൌണ്ടേഷനും ന്യൂബറി മലയാളി കൾച്ചറൽ അസ്സോസ്സിയേഷനും ചേർന്ന് ഒരു ഫണ്ട് ശേഖരണം ആരംഭിച്ചിരിക്കുകയാണ്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കെയറർ വിസയിൽ യുകെയിലെത്തി ജോലി ചെയ്ത് വരികയായിരുന്നു. ഭർത്താവ് സെബിൻ പീറ്ററും മൂത്തമകനും കൂടെയുണ്ട്. നാട്ടിലുള്ള മറ്റ് രണ്ടുകുട്ടികളേയും കൂടി യുകെയിൽ കൊണ്ടുവന്നു ജീവിതം നയിക്കുവാൻ ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം കുടുംബത്തെ തേടിയെത്തിയത്. അപ്രതീക്ഷിതമായി എൽബിയെ മരണം തേടിയെത്തിയപ്പോൾ തകർന്ന് പോയ ഭർത്താവ് സെബിൻ പീറ്റർ, മൂന്ന് കുട്ടികൾ, എൽബിയുടെ അമ്മ ലവ്‌ലി എന്നിവരടങ്ങുന്ന കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. എൽബിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുവാൻ ആഗ്രഹിക്കുന്ന കുടുംബത്തെ സഹായിക്കുവാൻ യുകെയിലെ മുഴുവൻ മലയാളി സമൂഹത്തിന്റെയും ആത്മാർത്ഥമായ പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് യുക്മ നേതൃത്വം അഭ്യർത്ഥിച്ചു.
സാമ്പത്തിക സഹായം നൽകുന്നതിനുള്ള ലിങ്കും യുക്മ നാഷണൽ സെക്രട്ടറിയുടെ അഭ്യർത്ഥനയും താഴെ നൽകുന്നു.
https://gofund.me/93fab6e3
പ്രിയ സുഹൃത്തുക്കളെ,
ഇക്കഴിഞ്ഞ ഞായറാഴ്ച (26/11/2023), റെഡ്ഡിംഗിന് അടുത്ത് ന്യൂബറിയിൽ അകാലത്തിൽ നമ്മളിൽ നിന്നും വേർപിരിഞ്ഞ പ്രിയ സഹോദരി എറണാകുളം മഞ്ഞുമ്മൽ സ്വദേശി എൽബി സെബിന്റെ (34), കുടുംബത്തെ സഹായിക്കുവാൻ, കുടുംബത്തിന്റെ അഭ്യർത്ഥന പ്രകാരം യുക്മ ചാരിറ്റി ഫൌണ്ടേഷനും ന്യൂബറി മലയാളി കൾച്ചറൽ അസ്സോസ്സിയേഷനും ചേർന്ന് ഒരു ഫണ്ട് ശേഖരണം ആരംഭിച്ചിരിക്കുകയാണ്. (ലിങ്ക് ഇതോടൊപ്പം കൊടുത്തിരിക്കുന്നു).
2022 സെപ്റ്റംബറിൽ മാത്രം യുകെയിലെത്തിയ എൽബിയും കുടുംബവും ഏറെ പ്രതീക്ഷകളും സ്വപ്നങ്ങളോടെയുമാണ് പ്രവാസ ജീവിതം ആരംഭിച്ചത്. എന്നാൽ അപ്രതീക്ഷിതമായി എൽബിയെ മരണം തേടിയെത്തിയപ്പോൾ തകർന്ന് പോയ ഭർത്താവ് സെബിൻ പീറ്റർ, മൂന്ന് കുട്ടികൾ, എൽബിയുടെ അമ്മ ലവ്‌ലി എന്നിവരടങ്ങുന്ന കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. എൽബിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുവാൻ ആഗ്രഹിക്കുന്ന കുടുംബത്തെ സഹായിക്കുവാൻ യുകെയിലെ മുഴുവൻ മലയാളി സമൂഹത്തിന്റെയും ആത്മാർത്ഥമായ പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
സ്നേഹപൂർവ്വം,
കുര്യൻ ജോർജ്ജ്,
ജനറൽ സെക്രട്ടറി,
യുക്മ.
click on malayalam character to switch languages