1 GBP = 113.63
breaking news

ക്രൈസ്തവ വിശ്വാസ സാക്ഷ്യമാകുന്ന പ്രേഷിത കുടിയേറ്റവും വിശുദ്ധ കുർബാന യോടുള്ള ഭക്തിയുമാണ് പ്രതിസന്ധികളിൽ ക്നാനായസമുദായത്തെ നിലനിർത്തുന്നത്: മാർ ജോസഫ് പണ്ടാരശ്ശേരി.

ക്രൈസ്തവ വിശ്വാസ സാക്ഷ്യമാകുന്ന പ്രേഷിത കുടിയേറ്റവും വിശുദ്ധ കുർബാന യോടുള്ള ഭക്തിയുമാണ് പ്രതിസന്ധികളിൽ ക്നാനായസമുദായത്തെ നിലനിർത്തുന്നത്: മാർ ജോസഫ് പണ്ടാരശ്ശേരി.

സക്കറിയ പുത്തൻകളം

ക്രൈസ്തവ വിശ്വാസത്തിൽ അധിഷ്ഠിതമായ പ്രേഷിത കുടിയേറ്റമാണ് ക്നാനായ സമുദായം മൂന്നാം നൂറ്റാണ്ട് മുതൽ വിവിധ പ്രതിസന്ധികളെ മറികടന്ന് തനിമയിൽ പുലരുന്ന ജനതയായി ഇന്നും നിലനിൽക്കുന്നത് എന്നും വിശുദ്ധ കുർബാന ഉള്ള ഓരോ ക്നാനായക്കാരന്റെയും ഭക്തി മറ്റുള്ളവർക്ക് മാതൃകയാണെന്നും വിശ്വാസവും പാരമ്പര്യവും മുറുകെപ്പിടിച്ച് ക്രിസ്തുവിനെ തങ്ങളുടെ രാജാവായി പ്രഖ്യാപിച്ച് പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയാലും ആണ് വിവിധ പ്രതിസന്ധികളിലും തളരാതെ ക്നാനായ കത്തോലിക്ക വിശ്വാസികൾ മുന്നേറുന്നു എന്ന് മാർ ജോസഫ് പണ്ടാരശ്ശേരി പിതാവ് നോട്ടി ഹാം സെന്റ് മൈക്കിൾ ക്നാനായ കാത്തലിക് പ്രൊപോസ്ട് മിഷൻ ഒരുക്കിയ സ്വീകരണത്തിൽ പറഞ്ഞു. എഡി 345ലെ കൊടുങ്ങല്ലൂർ കുടിയേറ്റവും അതിനു ശേഷം നടന്ന മലബാർ കുടിയേറ്റവും പിന്നീട് ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് നടത്തപ്പെട്ട കുടിയേറ്റവും എല്ലാം പ്രതിസന്ധിയിലൂടെ കടന്നുപോയെങ്കിലും വിശുദ്ധ കുർബാനയുടെ പ്രത്യേകമായ അനുഗ്രഹത്താൽ ആണ് എല്ലാ കുടിയേറ്റവും വിജയിച്ചതെന്നും ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ക്നാനായ കത്തോലിക്കാ മിഷനുകൾ സഭാ കൂട്ടായ്മയിൽ ക്രൈസ്തവ വിശ്വാസം വളർത്തിയെടുക്കുന്നതിനും സാമുദായിക സ്നേഹം യുവതലമുറയ്ക്ക് പകർന്നു നൽകുന്നതിനും മുഖ്യപങ്കാണ് വഹിക്കുന്നത് എന്നും മാർ ജോസഫ് പണ്ടാരശ്ശേരി പിതാവ് കൂട്ടിച്ചേർത്തു.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ക്നാനായക്കാരുടെ അധിക ചുമതലയുള്ള വികാരി ജനറൽ ആയ ഫാദർ സജി മലയിൽ പുത്തൻപുരയിൽ, നോട്ടി ഹാം സെന്റ് മൈക്കിൾസ് ക്നാനായ കാത്തലിക് പ്രൊപ്പോസ് മിഷൻ പ്രസ്റ്റീൻ ചാർജ് ഫാദർ ജിൻസ് കണ്ടക്കാട് കൈക്കാരന്മാർ പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വർണ്ണ ശബളമായ മുത്തിക്കുടകളാലും നട വിളികളാലും മുഖരിതമായ അന്തരീക്ഷത്തിൽ ആവേശഭരിതമായ സ്വീകരണമാണ് മാർ ജോസഫ് പണ്ടാരശ്ശേരി പിതാവിന് നൽകിയത്.

വിശുദ്ധ കുർബാനക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിൽ സഭാ സമുദായ വിഷയങ്ങളിൽ അംഗങ്ങളുടെ സംശയങ്ങൾക്ക് മാർ ജോസഫ് പണ്ടാരശ്ശേരി പിതാവ് വ്യക്തമായ ഉത്തരം നൽകിയത് വഴി സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന സഭാ സമുദായ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കുവാൻ ഇടവക അംഗങ്ങൾക്ക് സാധിച്ചു.

മാർ ജോസഫ് പണ്ടാരശ്ശേരി പിതാവിൻറെ സന്ദർശനം വഴി സെൻറ് മൈക്കിൾസ് ക്നാനായ കാത്തലിക് പ്രൊപോസ്റ്റ് മിഷന് പുത്തൻ ഉണർവ് സാധിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more