1 GBP = 105.70

കൊച്ചിയില്‍ ഗോള്‍ മഴ; ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ബ്ലാസ്റ്റേഴ്‌സിന് സമനിലക്കുരുക്ക്

കൊച്ചിയില്‍ ഗോള്‍ മഴ; ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ബ്ലാസ്റ്റേഴ്‌സിന് സമനിലക്കുരുക്ക്

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില കുരുക്ക്. ചെന്നൈയിന്‍ അഫ് എഫ്‌സിക്ക് എതിരെ മൂന്ന് ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. 3-1 ന് പിന്നില്‍ നിന്ന ശേഷം ആയിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ്. ബ്ലാസ്റ്റേഴ്‌സിനായി ഡൈമന്റക്കോസ് ഇരട്ട ഗോള്‍ നേടി. ചെന്നൈയിനായി ജോര്‍ദന്‍ മുറെ രണ്ട് ഗോള്‍ നേടി. 8 മത്സരങ്ങളില്‍ നിന്ന് 17 പോയിന്റ് ഉള്ള ബ്ലാസ്റ്റേഴ്‌സ് നിലവില്‍ ഒന്നാം സ്ഥാനത്താണ്. 6 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റ് ഉള്ള എഫ്‌സി ഗോവയാണ് രണ്ടാം സ്ഥാനത്ത്.

ഇരുടീമുകളും വാശിയില്‍ മുന്നേറിയതോടെ ഇന്ന് കൊച്ചിയില്‍ ഗോള്‍ മഴ തന്നെ പെയ്തിറങ്ങുകയായിരുന്നു. മത്സരത്തിന്റെ ആദ്യ മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ച് റഹീം അലി വലകുലുക്കി. 11-ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമന്റയോസ് ഗോള്‍ വീഴ്ത്തി. 13-ാം മിനിറ്റില്‍ തന്നെ ചെന്നൈയിന്റെ ജോര്‍ദന്‍ മുറെ തിരിച്ചടിച്ചു.

പെപ്രയിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ രണ്ടാം ഗോള്‍ നേടുന്നത്. ആവേശകരമായ മത്സരത്തിന്റെ 59-ാം മിനിറ്റില്‍ ദിമിത്രിയോസ് ബോക്‌സില്‍ നിന്നെടുത്ത ഷോട്ട് വലയിലാക്കി. ഇന്നത്തെ മത്സരം സമനിലയിലായെങ്കിലും പോയിന്റെ ടേബിളില്‍ ഒന്നാമതെത്തിയതിന്റെ തിമിര്‍പ്പിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more