1 GBP = 113.59
breaking news

കേരള വർമ്മ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ വിജയം റദ്ദാക്കി; റീ കൗണ്ടിംഗ് നടത്തണമെന്ന് ഹൈക്കോടതി

കേരള വർമ്മ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ വിജയം റദ്ദാക്കി; റീ കൗണ്ടിംഗ് നടത്തണമെന്ന് ഹൈക്കോടതി

കേരളവർമ്മ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ ചെയർമാന്റെ വിജയം റദ്ദാക്കി ഹൈക്കോടതി. മാനദണ്ഡങൾ അനുസരിച്ച് റീ കൗണ്ടിങ് നടത്താൻ കോടതി ഉത്തരവിട്ടു. റീ കൗണ്ടിങ് എസ്എഫ്ഐ സ്വാഗതം ചെയ്തു. റീ കൗണ്ടിങ് ആകാമെന്ന് ആദ്യമേ പറയുന്നത് എസ്എഫ്ഐ ആണെന്ന് സംസ്ഥാന സെക്രട്ടറി പിഎം ആർഷോ പറഞ്ഞു.

കെ. എസ്. യു ചെയ‍ർമാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടൻ ആണ് ഹൈക്കോടതിയെ സമീപിച്ചത്. മാനദണ്ഡങ്ങൾ ലംഘിച്ചാണ് റീ കൗണ്ടിംഗ് നടത്തിയതെന്ന് ഹർജിയിൽ ആരോപിക്കുന്നു.

റീ കൗണ്ടിംഗ് സമയത്ത് വൈദ്യുതി ബോധപൂർവ്വം തടസ്സപ്പെടുത്തിയെന്നും അട്ടിമറിയുണ്ടായെന്നും ഹ‍ർജിയിൽ കെഎസ്‌യു സ്ഥാനാർത്ഥി ആരോപിക്കുന്നു. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കൗണ്ടിങ് പൂർത്തിയായപ്പോൾ കെഎസ്‌യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ ഒരു വോട്ടിന് വിജയിച്ചിരുന്നു. പിന്നാലെ റീ കൗണ്ടിങിൽ എസ്എഫ്‌ഐ സ്ഥാനാർത്ഥി 11 വോട്ടുകൾക്ക് വിജയിച്ചതായി പ്രഖ്യാപനം വന്നു. ഇതിന് പിന്നാലെ കെ.എസ്.യു അട്ടിമറി ആരോപിച്ച് രം​ഗത്തെത്തിയിരുന്നു. ഇടത് അധ്യാപക തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നെന്നാണ് കെഎസ്‌യുവിന്റെ ആരോപണം. തെരഞ്ഞെടുപ്പ് അട്ടിമറിക്ക് കോളജിലെ മുൻ അധ്യാപിക കൂടിയായ മന്ത്രി ആർ. ബിന്ദുവിന്റെ നിർദ്ദേശപ്രകാരം അട്ടിമറി നടന്നെന്നും കെഎസ്‌യു അരോപിച്ചു. ആരോപണം മന്ത്രി ബിന്ദു നിഷേധിച്ചു.

റീ കൗണ്ടിങ്ങിനിടെ രണ്ട് തവണ കറന്റ് പോയത് ഫലം അട്ടിമറിക്കാനായിരുന്നെന്നാണ് കെഎസ്‌യുവിന്റെ ആരോപണം. കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ കളക്ട്രേറ്റിന് മുന്നിൽ നിരാഹാരം ആരംഭിച്ചിരുന്നു. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കെഎസ്‌യുവിന്റെ ആവശ്യം. സംഭവത്തിൽ കെഎസ്‌യു ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

പകൽ വെളിച്ചത്തിൽ റീ കൗണ്ടിങ് വേണമെന്ന കെഎസ്‌യു ചെയർമാൻ സ്ഥാനാർത്ഥിയുടെ ആവശ്യം തള്ളി രാത്രി തന്നെ റീ കൗണ്ടിങ് നടത്തിയത് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് സുദർശനന്റെ നിർദേശപ്രകാരമെന്ന് ആരോപണമുയർന്നിരുന്നു. ഈ ആരോപണം തള്ളി ദേവസ്വം ബോർഡ് പ്രസിഡൻ്റും രംഗത്തുവന്നു. റീ കൗണ്ടിങ് നിർത്തിവെച്ചപ്പോൾ ചട്ടം അനുസരിച്ച് തുടരാനാണ് നിർദേശിച്ചതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് വിശദീകരിച്ചു. പ്രചാരണങ്ങൾ ബോധപൂർവം തെറ്റിദ്ധാരണ പരത്താനാണെന്നും അദ്ദേഹം പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more