1 GBP = 113.63
breaking news

റെക്സം കതീഡ്രലിൽ കേരളാ കമ്മ്യൂണിറ്റിയുടെ ഏകദിന ധ്യാനം ആത്മീയ ഉണർവ് പകർന്ന് ഭക്തിസാന്ദ്രം സമാപിച്ചു.

റെക്സം കതീഡ്രലിൽ കേരളാ കമ്മ്യൂണിറ്റിയുടെ ഏകദിന ധ്യാനം ആത്മീയ ഉണർവ് പകർന്ന് ഭക്തിസാന്ദ്രം സമാപിച്ചു.

ബെന്നി തോമസ്

റെക്സം കേരളാ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ റെക്സം കതീഡ്രലിൽ നടന്ന ക്രിസ്മസിന് ഒരുക്കമായ ഏകദിന ധ്യാനം ഏവർക്കും അനുഗ്രഹ വചസുകൾ പ്രധാനം ചെയ്യുന്നതായിരുന്നു . ധ്യാനത്തിൽ മുഖ്യ വചന പ്രഘോഷണം നടത്തിയ ഫന്റാസഫ് ഡിവൈൻ ധ്യാന കേന്ദ്രത്തിലെ വചന പ്രഘോഷകൻ ബഹുമാനപെട്ട ഫാദർ പോൾ പാറേകാട്ടിൽ വി. സി. കുടുംബത്തെ കുറിച്ചും, വിശുവാസത്തെയും, സ്നേഹ ത്തെയും ഓരോ വ്യക്തിയും താൻ എന്തിനായി വിളിക്കപ്പെട്ടിരിക്കുന്നു തുടങ്ങിയ വിഷയങ്ങളെ കുറിച്ച് നല്ല ചിന്താല്മകമായ ക്ലാസ്സുകളും, ആരാധനയും,, രോഗശാന്തി പ്രാർത്ഥനകളും ഏവർക്കും ആത്മീയ ഉണർവ് പകരുന്നതായിരുന്നു.

ഉച്ചക്ക് ശേഷം നടന്ന ആരാധനയും പരിശുദ്ധ കുർബാനയുടെ ആശിർവാദവും,സമൂഹ ബലിയും വളരെ ഭക്തി സാന്ദ്രമായിരുന്നു. പരിശുദ്ധ കുർബാനയിൽ പോളച്ചൻ മുഖ്യ കാർമികനും ബഹുമാനപെട്ട ജോർജ് സി. എം. ഐ, ഫാദർ ജോൺസൺ കാട്ടിപറമ്പിൽ സി എം ഐ എന്നിവർ സഹ കാർമികരായി.

രാവിലെ മുതൽ മുഴുവൻ സമയവും കുബസാരിപ്പിക്കുവാൻ ചിലവഴിച്ച ബഹുമാനപെട്ട ജോർജ് അച്ഛനും, ജോൺസൺ അച്ഛനും അതു പോലെ ധ്യാനത്തിന്റെ ഒരുക്കങ്ങൾ ക്രമീകരിച്ച ബഹുമാനപെട്ട ജോൺസൺ അച്ഛനും, ഭക്തി പൂർണമായ ഗാനങ്ങൾ നേതൃത്വം നൽകിയ ഗായകരായ പ്രദീഷ്, ജെയിംസ്, ഡോളി, ആൻസി, അനുഷ എന്നിവർക്കും, ധ്യനത്തിന് ആവശ്യമായ സൗണ്ട്കു സിസ്റ്റം കണ്ട്രോൾ ചെയ്ത ജിക്കുവിനും ,ജോലി തിരക്കും, കുട്ടികളുടെ സ്കൂൾ കാര്യവും ക്രമീകരിച്ച് ഒരു ദിവസം പ്രാർത്ഥനക്കും നവീകരണത്തിനുമായി വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിച്ചേർന്ന ഏവർക്കും റെക്സം കേരളാ കമ്മ്യൂണിറ്റിയുടെ നന്ദി നേരുന്നു. അടുത്ത മാസത്തെ ക്രിസ്മസ് ന്യൂ ഇയർ മാസ്സ് ഡിസംബർ 31-ന് 3 – മണിക്ക് കതീഡ്രലിൽ നടത്തപെടുന്നു ഏവർക്കും സ്വാഗതം….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more