1 GBP = 113.80
breaking news

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനം രാഹുൽ ദ്രാവിഡ് ഒഴിയുന്നു

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനം രാഹുൽ ദ്രാവിഡ് ഒഴിയുന്നു

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനം രാഹുൽ ദ്രാവിഡ് ഒഴിയുന്നു. പരിശീലക സ്ഥാനത്ത് തുടരാൻ താത്പര്യമില്ലെന്ന് താരം ബിസിസിഐയെ അറിയിച്ചതായാണ് റിപ്പോർട്ട്. ബിസിസിഐയുമായുളള കരാർ പുതുക്കുന്നില്ലെന്ന് സൂചന. വിവിഎസ് ലക്ഷ്മൺ പുതിയ പരിശീലകനാകുമെന്ന് റിപ്പോർട്ട്

ഫൈനലിലെ തോൽവിക്ക് ശേഷം വിഷയത്തില്‍ രാഹുൽ പ്രതികരിച്ചിരുന്നു. ‘ഞാനതേക്കുറിച്ച് ചിന്തിച്ചിട്ടില്ല. കളി കഴിഞ്ഞതല്ലേയുള്ളൂ. സമയം കിട്ടുമ്പോൾ ഇക്കാര്യം ആലോചിക്കും’ – എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.നവംബർ 19നാണ് ദ്രാവിഡിന്റെ രണ്ടു വർഷത്തെ കോച്ചിങ് കരാർ അവസാനിക്കുന്നത്.

രവി ശാസ്ത്രിയുടെ കോച്ചിങ് കരിയർ അവസാനിച്ച ശേഷം 2021 നവംബറിലാണ് ദ്രാവിഡ് പരിശീലക പദവി ഏറ്റെടുത്തിരുന്നത്. ടി20 ലോകകപ്പിന് ശേഷമാണ് ശാസ്ത്രി പരിശീല സ്ഥാനത്തു നിന്ന് ഒഴിഞ്ഞത്. ഒരു ഐപിഎല്‍ ടീം രണ്ടു വര്‍ഷത്തെ കോച്ചിങ് കരാറിനായി ദ്രാവിഡിനെ സമീപിച്ചതായി റിപ്പോര്‍ട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more