യൂത്ത് കോൺഗ്രസ് പുനസംഘടനയിലെ അതൃപ്തി ചർച്ച ചെയ്യാൻ ആലുവയിൽ എ ഗ്രൂപ്പ് യോഗം. ആലുവ വൈഎംസിഎ ഹാളിലാണ് യോഗം നടക്കുന്നത്. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പ്രഖ്യാപനത്തിൽ എ ഗ്രൂപ്പിനെ തഴഞ്ഞു എന്ന് യോഗത്തിൽ ആരോപണമുയർന്നു.
എ ഗ്രൂപ്പിൻ്റെ കയ്യിലുണ്ടായിരുന്ന മണ്ഡലങ്ങൾ ഉൾപ്പെടെ ഐ ഗ്രൂപ്പ് പിടിച്ചെടുത്തു. ഏകപക്ഷീയമായാണ് നടപടി. എ ഗ്രൂപ്പിന്റെ 20 ഓളം മണ്ഡലങ്ങൾ നഷ്ടമായി. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലും യോഗം അതൃപ്തി പ്രകടിപ്പിച്ചു. രണ്ടാം സ്ഥാനം കിട്ടിയ ആളെ പ്രസിഡൻ്റായി പ്രഖ്യാപിച്ചു എന്നും യോഗത്തിൽ ആരോപണമുയർന്നു.
അതേസമയം, യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക് യൂത്ത് കോൺഗ്രസ് നേതാവ് തന്നെ പരാതി നൽകി . ദേശീയ ഗവേഷണ വിഭാഗം കോ ഓഡിനേറ്റർ ഷഹബാസ് വടേരിയാണ് പരാതി നൽകിയത്. ക്രമക്കേടിൽ നേതാക്കൾ ഉൾപ്പടെയുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്നാണ് ആവശ്യം. കെ.പി.സി.സി ക്കും പരാതി നൽകി. നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഷഹബാസ് പറഞ്ഞു.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് നടത്തിയ ഏജൻസിയിൽ നിന്ന് വിവരങ്ങൾ തേടാൻ പൊലീസ് തയ്യാറെടുക്കുകയാണ്. സെർവറിലെ വിവരങ്ങൾ ആവശ്യപ്പെടും. ഇതിനായി യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് കത്ത് നൽകും. വിവരങ്ങൾ കൈമാറിയില്ലെങ്കിൽ തെളിവ് നശിപ്പിച്ചതടക്കമുള്ള കുറ്റങ്ങളും ചുമത്താനും ആലോചനയുണ്ട്.
തിരുവനന്തപുരം മ്യൂസിയം പൊലീസാണ് സംഭവത്തിൽ കേസെടുത്തത്. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. വ്യാജരേഖ ചമച്ചതിനാണ് കേസ്.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളിന്റെ കത്ത് സിറ്റി പൊലീസ് കമ്മിഷണർക്ക് ഡിജിപി കൈമാറിയിരുന്നു. സംഭവം അന്വേഷിക്കാൻ ഡിജിപിയോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ചയ് കൗൾ ആവശ്യപ്പെട്ടിരുന്നു. മൂന്നു ദിവസത്തിനകം വിശദീകരണം നൽകാൻ കോൺഗ്രസ് പാർട്ടിയോടും ആവശ്യപ്പെട്ടതായി സഞ്ചയ് കൗൺ പറഞ്ഞിുരുന്നു. സംഭവത്തിൽ യൂത്ത് കോൺഗ്രസിനോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്
click on malayalam character to switch languages