1 GBP = 110.31

സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളി ജോഷി വർഗ്ഗീസിന്റെ മാതാവ് നാട്ടിൽ മരണമടഞ്ഞു

സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളി ജോഷി വർഗ്ഗീസിന്റെ മാതാവ് നാട്ടിൽ മരണമടഞ്ഞു

തൃശൂർ: സ്റ്റോക്ക് ഓൺ ട്രെന്റിലെ ആദ്യകാല മലയാളികളൊരാളും തൃശൂർ ഒളരിക്കര സ്വദേശിയുമായ ജോഷി വർഗ്ഗീസിന്റെ മാതാവ് നാട്ടിൽ നിര്യാതയായി. പരേതനായ മേലേത്ത് വർഗ്ഗീസിന്റെ ഭാര്യ ബ്രിജിത്തയാണ് ഇന്ന് രാവിലെ ഒൻപതര മണിയോടെ വാർദ്ധക്യസഹജമായ അസുഖങ്ങളാൽ നിര്യാതയായത്. 83 വയസായിരുന്നു പ്രായം.

സംസ്കാരം നാളെ ഞായറാഴ്ച്ച വൈകിട്ട് നാല് മണിക്ക് ഒളരിക്കര ലിറ്റിൽ ഫ്‌ളവർ ദേവാലയത്തിൽ നടക്കും. മക്കൾ: റോസിലി, ലിസി, ടോണി, മേഴ്‌സി, ജോഷി മരുമക്കൾ: പരേതനായ ജോർജ്ജ്, ജോസ്, ജോളി, ആന്റണി, മിനി.

പരേതയുടെ നിര്യാണത്തിൽ ജോഷി വർഗ്ഗീസിന്റെ ബന്ധുക്കളും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more