1 GBP = 113.26
breaking news

നാലുകുഞ്ഞുങ്ങൾ ഉൾപ്പെടെ 40 രോഗികൾ അൽശിഫ ആശുപത്രിയിൽ കൊല്ല​​പ്പെട്ടു

നാലുകുഞ്ഞുങ്ങൾ ഉൾപ്പെടെ 40 രോഗികൾ അൽശിഫ ആശുപത്രിയിൽ കൊല്ല​​പ്പെട്ടു

ഗസ്സ: മാസം തികയാതെ ഇൻകു​ബേറ്ററിൽ കഴിഞ്ഞിരുന്ന നാലുകുഞ്ഞുങ്ങൾ ഉൾപ്പെടെ 40 രോഗികൾ അൽശിഫ ആശുപത്രിയിൽ കൊല്ല​​പ്പെട്ടു. ബുധനാഴ്ച ആശുപത്രി വളഞ്ഞ ഇസ്രായേൽ അധിനിവേശ ​സൈന്യം മെഡിക്കൽ സൗകര്യങ്ങൾ തകർക്കുകയും ഇന്ധനം തീർന്നതിനാൽ വൈദ്യുതി മുടങ്ങുകയും ചെയ്തതിനെ തുടർന്നാണ് രോഗികൾ കൊല്ലപ്പെട്ടതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

വെള്ളിയാഴ്ച മുതൽ ഇസ്രായേൽ സൈന്യം അൽശിഫയിൽ അതിക്രമിച്ചു കയറി വ്യാപകനശീകരണം തുടരുകയാണ്. നവംബർ 11 മുതൽ ഇവിടെചികിത്സ കിട്ടാതെ കൊല്ലപ്പെട്ടവരുടെ എണ്ണമാണിതെന്ന് ആശുപത്രി അഡ്മിനിസ്ട്രേറ്റർ അറിയിച്ചതായി യുഎൻ റിപ്പോർട്ട് ചെയ്യുന്നു.

Also Read – ഫലസ്തീൻ അനുകൂല പോസ്റ്റുകൾക്കെതിരെ ഇലോൺ മസ്ക്: അക്കൗണ്ട് സസ്​പെൻഡ് ചെയ്യുമെന്ന് ഭീഷണി
ശുദ്ധജലം ലഭ്യമല്ലാത്തതിനാൽ ബാക്കിയുള്ള രോഗികൾ കടുത്ത ആരോഗ്യപ്രശ്നം നേരിടുകയാണ്. രോഗികളും അഭയാർഥികളുമടക്കം 7000ത്തോളം പേർ ആശുപത്രിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെട്ടതിനാൽ ഗസ്സയിലേക്ക് ഐക്യരാഷ്ട്രസഭ ഉൾപ്പെടെ ഏജൻസികളുടെ സഹായ വിതരണവും മുടങ്ങി

അതിനിടെ, സെൻട്രൽ ഗസ്സയിലെ നുസയ്‌റത്ത് അഭയാർഥി കേന്ദ്രത്തിൽ പാർപ്പിട സമുച്ചയങ്ങൾക്ക് നേരെ ഇസ്രായേൽ സേന ഇന്നലെ രാത്രി നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് 20 പേർ കൊല്ലപ്പെട്ടു. 140 ഓളം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി യുഎൻ ഓഫിസ് ഫോർ കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ് (UNOCHA) അറിയിച്ചു. ഇന്ധനമില്ലാത്തതിനാൽ രക്ഷാപ്രവർത്തകർക്ക് വാഹനങ്ങളിൽ എത്താനോ ആശയവിനിമയം നടത്താനോ കഴിയുന്നില്ല. അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ പ്രദേശവാസികൾ വെറുംകൈകളും മൺവെട്ടി അടക്കമുള്ള ഉപകരണങ്ങളുമാണ് ഉപയോഗിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more