1 GBP = 113.37
breaking news

ഗസ്സയിലെ അൽ-ശിഫ ആശുപത്രിയിൽ ഇസ്രായേൽ സൈന്യം പ്രവേശിച്ചു

ഗസ്സയിലെ അൽ-ശിഫ ആശുപത്രിയിൽ ഇസ്രായേൽ സൈന്യം പ്രവേശിച്ചു

ഗസ്സ: ലോകത്തെ മുഴുവൻ ആശങ്കയിലാക്കി ഗസ്സയിലെ അൽ-ശിഫ ആശുപത്രിയിൽ ഇസ്രായേൽ സൈന്യം പ്രവേശിച്ചു. 650 രോഗികളും 5000ത്തിനും 7000ത്തിനു ഇടക്ക് സിവിലിയൻമാരും അൽ-ശിഫ ആശുപത്രിയിൽ തുടരുന്നുവെന്നാണ് റിപ്പോർട്ട്. നിരന്തരമായി അൽ-ശിഫ ആശുപത്രിയിൽ നിന്ന് വെടിവെപ്പുണ്ടാകുന്നതായി ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. 1000ത്തോളം ആരോഗ്യപ്രവർത്തകരും ആശുപത്രിയിൽ കുടുങ്ങി കിടക്കുന്നുണ്ട്.

അതേസമയം, ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രോഗികളെ തെരുവുകളിലേക്ക് ഇറക്കി വിടില്ലെന്ന് അൽ-ശിഫ ആശുപത്രി അഡ്മിനിസ്​ട്രേഷൻ അറിയിച്ചു. സുരക്ഷിതമായ മാനുഷിക ഇടനാഴിയിലൂടെ രോഗികളുടെ ആരോഗ്യം പരിഗണിച്ച് മാത്രമേ ഒഴിപ്പിക്കൽ നടത്തുവെന്ന് അൽ-ശിഫ ആശുപത്രി ഡയറക്ടർ അറിയിച്ചതായി ഗസ്സ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ബോം​ബി​ട്ടും വെ​ടി​വെ​ച്ചും ഒ​പ്പം വൈ​ദ്യു​തി മു​​ട​ക്കി​യും ഉ​പ​രോ​ധം തീ​ർ​ത്തും ഗ​സ്സ​യി​ലെ അ​ൽ ശി​ഫ ആ​ശു​പ​ത്രി​യി​ൽ ഇ​സ്രാ​യേ​ൽ കൊ​ന്നൊ​ടു​ക്കി​യ 179 ഫ​ല​സ്തീ​നി​ക​ളെ ആ​​ശു​പ​ത്രി​വ​ള​പ്പി​ൽ​ത​ന്നെ കൂ​ട്ട​ക്കു​ഴി​മാ​ട​മൊ​രു​ക്കി ഖ​ബ​റ​ട​ക്കി. ഇ​ന്ധ​നം തീ​ർ​ന്ന് ഇ​രു​ട്ടി​ലാ​യ ആ​​ശു​പ​ത്രി​യി​ൽ ഇ​ൻ​കു​ബേ​റ്റ​റി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഏ​ഴ് ന​വ​ജാ​ത ശി​ശു​ക്ക​ളും അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ 29 രോ​ഗി​ക​ളും ക​ഴി​ഞ്ഞ​ദി​വ​സം മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യി​രു​ന്നു.

ബോം​ബി​ങ്ങി​ലും വെ​ടി​വെ​പ്പി​ലും ​കൊ​ല്ല​പ്പെ​ട്ട​വ​രു​ടേ​ത​ട​ക്ക​മു​ള്ള മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കാ​നാ​കാ​തെ ആ​ശു​പ​ത്രി വ​ള​പ്പി​ൽ അ​ഴു​കി​യ നി​ല​യി​ലാ​യി​രു​ന്നു. ഇ​വ പു​റ​ത്തേ​ക്കു മാ​റ്റാ​ൻ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ആ​ശു​പ​ത്രി വ​ള​പ്പി​ൽ ത​ന്നെ ഖ​ബ​റി​ട​മൊ​രു​ക്കി​യ​തെ​ന്ന് അ​ൽ ശി​ഫ ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ബൂ സാ​ൽ​മി​യ പ​റ​ഞ്ഞു. ക​ന​ത്ത മ​ഴ​ക്കി​ടെ ആ​ശു​പ​ത്രി മു​റ്റ​ത്തു​ത​ന്നെ മ​യ്യി​ത്ത് ന​മ​സ്കാ​രം നി​ർ​വ​ഹി​ച്ചാ​ണ് ഖ​ബ​റ​ട​ക്കം ന​ട​ത്തി​യ​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more