1 GBP = 110.31

ഗ്ലാസ്ഗോയിലെ ജനപ്രിയ ഡോക്ടർ ആനി വർഗീസ് ( ജോയ്സ് ) നാട്ടിൽ നിര്യാതയായി.

ഗ്ലാസ്ഗോയിലെ ജനപ്രിയ ഡോക്ടർ ആനി വർഗീസ് ( ജോയ്സ് ) നാട്ടിൽ നിര്യാതയായി.

ഗ്ലാസ്ഗോ-  ഗ്ലാസ്ഗോയിലെ ജനപ്രിയ ഡോക്ടർ ആനി വർഗീസ് ( ജോയ്സ് ) നാട്ടിൽ നിര്യാതയായി.

കഴിഞ്ഞ ഒരു വർഷക്കാലത്തിലേറെയായി ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നാട്ടിലായിരുന്നു ഗ്ലാസ് ഗോ ഇഞ്ച് ഗ്രോവർ റോഡിൽ താമസമായിരുന്നു ഡോക്ടർ ആനി വർഗീസ്( 65 വയസ്സ് ) ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വ്യാഴാഴ്ച നിര്യാതയായ വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു. മരണ സമയത്ത് ഭർത്താവ് ഡോക്ടർ വർഗീസ് മാത്യു (റോയ് )സമീപത്ത് ഉണ്ടായിരുന്നു.  ഒരിക്കൽ എങ്കിലും ഡോക്ടർ ആനി വർഗീസിനോട് സംസാരിച്ചിട്ടുള്ള ഒരു വ്യക്തികൾക്കും ഡോക്ടറിനെ ഒരിക്കലും മറക്കാനാവില്ല.

അമ്മയെ പരിചരിക്കുവാൻ ആയി മകൾ ഷാരോൺ കഴിഞ്ഞ മൂന്ന് ആഴ്ചയായി നാട്ടിൽ ഉണ്ടായിരുന്നു . ഗ്ലാസ് കോയിൽ മടങ്ങിയെത്തിയത് വ്യാഴാഴ്ചയായിരുന്നു. അന്നുതന്നെ അമ്മ മരണപ്പെട്ട വിവരം എയർപോർട്ടിൽ വച്ചാണ് മകൾ അറിയുന്നത്. മരണവിവരം അറിഞ്ഞ് മകൾ ഷാരോണും ഭർത്താവ് ഡയസും സഹോദരൻ റോജിയും ശനിയാഴ്ച നാട്ടിലേക്ക് യാത്രയായി.

ഡോക്ടർ ആനി വർഗീസിന്റെ മൃതദേഹം നവംബർ മാസം പതിനാലാം തീയതി ചൊവ്വാഴ്ച കടമൻപതളിൽ കീകൊഴൂറൽ വീട്ടിൽ രാവിലെ എട്ടുമണിക്ക്  കൊണ്ടുവരുന്നതും പത്തരമണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം

കീകൊഴൂർ മാർത്തോമാ പള്ളിയിൽ ശവസംസ്കാരം നടത്തപ്പെടുന്നു.

ഗ്ലാസ്ഗോയിലെ ജനപ്രിയ ഡോക്ടർ ആനിവർഗീസിന്റെ ദേഹവിയോഗത്തിൽ വേൾഡ് മലയാളി ഫെഡറേഷൻ സ്കോർ ലെൻസ് കോഡിനേറ്റർ സുനിൽ പായിപ്പാട് അനുശോചനം അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more