1 GBP = 110.29

ഇസ്രായേലിന്റെ അവകാശം അംഗീകരിക്കുമ്പോൾ തന്നെ ഗസ്സയിലെ ആക്രമണം എത്രയും പെട്ടെന്ന് നിർത്തണമെന്ന് ഫ്രഞ്ച് പ്രസിഡന്റ്

ഇസ്രായേലിന്റെ അവകാശം അംഗീകരിക്കുമ്പോൾ തന്നെ ഗസ്സയിലെ ആക്രമണം എത്രയും പെട്ടെന്ന് നിർത്തണമെന്ന് ഫ്രഞ്ച് പ്രസിഡന്റ്

പാരീസ്: ഗസ്സയിൽ സ്ത്രീകളേയും കുട്ടി​കളേയും കൊല്ലുന്നത് ഇസ്രായേൽ ഉടൻ നിർത്തണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ. ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. സ്വയം സംരക്ഷിക്കാനുള്ള ഇസ്രായേലിന്റെ അവകാശം അംഗീകരിക്കുമ്പോൾ തന്നെ ഗസ്സയിലെ ആക്രമണം എത്രയും പെട്ടെന്ന് നിർത്തണമെന്ന് അവരോട് ആവശ്യപ്പെടുകയാണെന്ന് മാക്രോൺ പറഞ്ഞു. ഹമാസിന്റെ ആക്രമണത്തെ അപലപിക്കുന്ന നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.എസും യു.കെയും വെടിനിർത്തലിന് ആഹ്വാനം ചെയ്യുമെന്നാണ് പ്രതീക്ഷ. മാനുഷികമായ പരിഗണന മുൻനിർത്തി വെടിനിർത്തലിലേക്ക് പോവുകയാണ് ചെയ്യേണ്ടത്. അത് സിവിലിയൻമാരെ സംരക്ഷിക്കാൻ സഹായിക്കും. കുട്ടികളും സ്ത്രീകളും പ്രായമായവരുമാണ് കൊല്ലപ്പെടുന്നത്. ഇതിന് ഒരു ന്യായീകരണവുമില്ല. ഇസ്രായേലിനോട് ഇത് എത്രയും പെട്ടെന്ന് നിർത്താൻ ആവശ്യപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേലിന്റെ ഫലസ്തീൻ അധിനിവേശം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണോയെന്ന് പറയാൻ താൻ ആളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഹ​മാ​സ് കേ​ന്ദ്ര​ങ്ങ​ളെ​ന്ന് ആ​രോ​പി​ച്ച് ഗ​സ്സ​യി​ലെ നാ​ല് ആ​ശു​പ​ത്രി​ക​ൾ ഇ​​സ്രാ​യേ​ൽ സേ​ന വളഞ്ഞിരുന്നു. അ​ൽ റ​ൻ​തീ​സി കു​ട്ടി​ക​ളു​ടെ ആ​​ശു​പ​ത്രി, അ​ൽ നാ​സ​ർ ആ​ശു​പ​ത്രി, സ​ർ​ക്കാ​ർ ക​ണ്ണാ​ശു​പ​ത്രി, മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വ​യാ​ണ് ക​ര​സേ​ന വ​ള​ഞ്ഞ​ത്. ഏ​റ്റ​വും വ​ലി​യ ആ​ശു​പ​ത്രി​യാ​യ അ​ൽ ശി​ഫ​ക്കു​നേ​രെ വ്യാ​ഴാ​ഴ്ച രാ​ത്രി മു​ത​ൽ അ​ഞ്ചു​ത​വ​ണ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 13 പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ആ​ശു​പ​ത്രി​ക​ൾ പൂ​ർ​ണ​മാ​യി ത​ക​ർ​ക്കാ​നും ഇ​വി​ടെ അ​ഭ​യം തേ​ടി​യ​വ​രെ കൂ​ട്ട​ക്കൊ​ല ചെ​യ്യാ​നു​മാ​ണ് ഇ​സ്രാ​യേ​ൽ ശ്ര​മ​മെ​ന്ന് ഫ​ല​സ്തീ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ വ​ക്താ​വ് അ​ശ്റ​ഫ് അ​ൽ ഖു​ദ്റ ആ​രോ​പി​ച്ചു. ഗ​സ്സ​യി​ൽ ഇ​തു​വ​രെ 21 ആ​ശു​പ​ത്രി​ക​ൾ പൂ​ട്ടി. അ​ൽ ബു​റാ​ഖ് സ്കൂ​ളി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ന​ട​ത്തി​യ ബോം​ബി​ങ്ങി​ൽ 50ല​ധി​കം പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് വി​വ​രം. വ​ട​ക്ക​ൻ ഗ​സ്സ​യി​ൽ​നി​ന്ന് തെ​ക്കു​ഭാ​ഗ​ത്തേ​ക്ക് പ​ലാ​യ​നം ചെ​യ്യു​ന്ന​വ​ർ​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ലും നി​ര​വ​ധി പേ​ർ മ​രി​ച്ചു. 4,506 കു​ട്ടി​ക​ള​ട​ക്കം ആ​കെ മ​ര​ണ​സം​ഖ്യ 11,078 ആ​യി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more