1 GBP = 105.61
breaking news

20കാരിയായ ഇസ്രയേൽ പൊലീസ് ഉദ്യോ​ഗസ്ഥയെ 16കാരനായ പലസ്തീൻ ബാലൻ കുത്തിക്കൊലപ്പെടുത്തി

20കാരിയായ ഇസ്രയേൽ പൊലീസ് ഉദ്യോ​ഗസ്ഥയെ 16കാരനായ പലസ്തീൻ ബാലൻ കുത്തിക്കൊലപ്പെടുത്തി

ഇസ്രയേൽ-ഹമാസ് യുദ്ധം കടുക്കുന്നതിനിടെ ജെറുസലേമിൽ 20 കാരിയായ ഇസ്രേയിൽ‌ പൊലീസ് ഉദ്യോ​ഗസ്ഥയെ കുത്തിക്കൊലപ്പെടുത്തി. 16കാരനായ പലസ്തീൻ ബാലനാണ് ഉദ്യോ​ഗസ്ഥയെ കുത്തിക്കൊലപ്പെടുത്തിയത്. മറ്റൊരു ഉദ്യോ​ഗസ്ഥനും 16കാരന്റെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. അക്രമിച്ച ബാലനെ ഇസ്രയേൽ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി

ജറുസലേമിലെ നഗരത്തിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് സൈനികയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ സൈനിക എലിഷെവ റോസ് ഐഡ ലുബിൻ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. കിഴക്കൻ ജറുസലേമിലെ സെയ്‌റിലെ പലസ്തീൻ നിവാസിയാണ് 16കാരനെന്ന് ഇസ്രായേൽ പോലീസ് പറഞ്ഞു.

അഭയാർഥി ക്യാമ്പിൽ നടത്തിയ പരിശോധനക്കിടെ കൗമാരക്കാരനായ ആക്രമണകാരിയെ ബോർഡർ പോലീസ് ഉദ്യോഗസ്ഥർ വെടിവച്ചു കൊന്നതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2021-ൽ അമേരിക്കയിലെ ജോർജിയയിൽ നിന്ന് ഇസ്രായേലിലേക്ക് കുടിയേറിയതാണ് എലിഷെവ റോസ് ഐഡ ലുബിൻ. 2022-ൽ കരസേനയുടെ ഭാഗമായാണ് ലുബിൻ ഇസ്രായേൽ ബോർഡർ പൊലീസിൽ ചേർന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more