1 GBP = 105.54
breaking news

ഗസ്സയിലെ പുരാതന സിനഗോഗില്‍ പ്രാര്‍ത്ഥിച്ച് ഇസ്രയേല്‍ സൈനികര്‍

ഗസ്സയിലെ പുരാതന സിനഗോഗില്‍ പ്രാര്‍ത്ഥിച്ച് ഇസ്രയേല്‍ സൈനികര്‍

പശ്ചിമേഷ്യന്‍ യുദ്ധം കനക്കുന്നതിനിടെ ഗസ്സയിലെ പുരാതന സിനഗോഗില്‍ പ്രാര്‍ത്ഥിച്ച് ഇസ്രയേല്‍ സൈനികര്‍. രണ്ട് ദശാബ്ദങ്ങള്‍ക്കിടയില്‍ ഇതാദ്യമായാണ് യഹൂദര്‍ക്ക് സിനഗോഗില്‍ ആരാധനയ്ക്കായി അനുവാദം കിട്ടുന്നത്. പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇസ്രായേല്‍ സൈനികര്‍ സിനഗോഗില്‍ പ്രാര്‍ത്ഥിച്ചതിനെ കുറിച്ച് ജറുസലേം പോസ്റ്റ് കോളമിസ്റ്റായ മൈക്കല്‍ ഫ്രണ്ട് എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ആറാം നൂറ്റാണ്ടിലാണ് ഈ സിനഗോഗ് നിര്‍മ്മിക്കപ്പെട്ടത്. ഡേവിഡ് രാജാവിനെക്കുറിച്ചുള്ള സിനഗോഗിലെ മൊസൈക്ക് തറയുടെ ചിത്രങ്ങളും മൈക്കല്‍ ഫ്രണ്ട് പുറത്തുവിട്ടു. യുദ്ധം കനക്കുന്ന സമയത്ത് ഡോക്യുമെന്റേഷനില്‍ കര്‍ശന നിര്‍ദേശങ്ങളുള്ളതിനാല്‍ സിനഗോഗില്‍ സൈനികര്‍ പ്രാര്‍ത്ഥിക്കുന്ന ദൃശ്യങ്ങളൊന്നും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടില്ല.

ബൈസന്റൈന്‍ കാലഘട്ടത്തില്‍ സി.ഇ 508ലാണ് ഗസ്സയിലെ പുരാതന സിനഗോഗ് നിര്‍മിക്കപ്പെട്ടത്. 1965ലാണ് ഇങ്ങനെയൊരു സിനഗോഗ് സ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തുന്നത്. ഒരു കാലത്ത് ഗസ്സയിലെ തിരക്കേറിയ തുറമുഖ നഗരമായിരുന്ന ‘മയൂമ’യിലാണ് സിനഗോഗ് സ്ഥിതിചെയ്യുന്നത്. ഇന്നത് സിറ്റിയിലെ റിമാല്‍ ജില്ലയിലാണ്.

ഈജിപ്ഷ്യന്‍ പുരാവസ്തു ഗവേഷകരാണ് ഇതൊരു പള്ളിയാണെന്ന് ആദ്യമായി തിരിച്ചറിയുന്നത്. ഡേവിഡ് രാജാവിന്റെ ചിത്രവും ഈ സിനഗോഗില്‍ നിന്ന് അന്ന് കണ്ടെത്തി. 1967 ലെ ആറ് ദിവസത്തെ യുദ്ധത്തില്‍ ഇസ്രയേല്‍ ഗസ്സ മുനമ്പ് പിടിച്ചടക്കിയതിനെത്തുടര്‍ന്ന് ഡേവിഡ് രാജാവിന്റെ മൊസൈക്ക് പുനഃസ്ഥാപിക്കാന്‍ വേണ്ടി ഇസ്രയേല്‍ മ്യൂസിയത്തിലേക്ക് മാറ്റി. നിലവില്‍ ഈ മ്യൂസിയത്തിലാണ് രാജാവിന്റെ ചിത്രമുള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more