1 GBP = 110.31

യുക്മ നഴ്സസ് ഫോറം ജനറൽ സെക്രട്ടറി ഐസക് കുരുവിളയുടെ പിതാവ് നാട്ടിൽ നിര്യാതനായി

യുക്മ നഴ്സസ് ഫോറം ജനറൽ സെക്രട്ടറി ഐസക് കുരുവിളയുടെ പിതാവ് നാട്ടിൽ നിര്യാതനായി

യുക്മ  നഴ്സസ് ഫോറം  ജനറൽ  സെക്രട്ടറി ഐസക് കുരുവിളയുടെ  പിതാവ്  കോതമംഗലം രാമല്ലൂർ കൂർപ്പിള്ളിൽ കുരുവിള ഐസക്ക്  (73)  (ഐ. കുര്യൻ) നിര്യാതനായി. ഭാര്യ: ഗ്രേസി കുരുവിള, വാരപ്പെട്ടി കല്ലമ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ: ഐസക്ക് കുരുവിള (UK), ബേസിൽ കുരുവിള. മരുമകൾ : മിനി ജോസ് (UK ). 

സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം കോതമംഗലം വിശുദ്ധ മാർത്തോമ്മ ചെറിയ പള്ളിയിൽ.

 ഐസക്  കുരുവിളയുടെ പിതാവിൻ്റെ നിര്യാണത്തിൽ  യുക്മ  പ്രസിഡന്റ് ഡോ. ബിജു പെരുങ്ങത്തറ, നാഷണൽ  സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, ജോയിൻ്റ് ട്രഷറർ  എബ്രഹാം പൊന്നുംപുരയിടം, യുഎൻഎഫ് പ്രസിഡന്റ് സോണി കുര്യൻ, ട്രഷറർ ഷൈനി കുര്യൻ, ലെയ്സൺ ഓഫീസർ മനോജ് കുമാർ പിള്ള, പി ആർ ഒ അലക്സ് വർഗീസ്,  വക്താവ് എബി  സെബാസ്റ്റ്യൻ, ദേശീയ സമിതിയംഗം സണ്ണിമോൻ മത്തായി, ഈസ്റ്റ് ആംഗ്ലിയ റീജിയൻ പ്രസിഡന്റ്  ജെയ്സൺ ചാക്കോച്ചൻ, സെക്രട്ടറി  ജോബിൻ  ജോർജ്, ട്രഷറർ  സാജൻ പടിക്കമാലിൽ, ജോയിന്റ്  ട്രെഷർ  ബിബിൻ  ആഗസ്തി, വൈസ് പ്രസിഡന്റ്മാരായ ജോസ് അഗസ്റ്റിൻ , നിഷ കുര്യൻ ,ജോയിന്റ് സെക്രട്ടറി മാരായ  ബിബിരാജ് രവീന്ദ്രൻ, സന്ധ്യ സുധി, കലാമേള കോഡിനേറ്റർ  അലോഷ്യസ് ഗബ്രിയേൽ, സ്പോർട്സ് കോഡിനേറ്റർ ഭുവനേഷ് പീതാംബരൻ, വള്ളംകളി കോഡിനേറ്റർ പ്രവീൺ ലോനപ്പൻ, ചാരിറ്റി  കോഡിനേറ്റർ  ജിജി മാത്യു,  ഗ്രേറ്റ് യാർമൗത് മലയാളി അസോസിയേഷൻ പ്രസിഡന്റ് നോബിൾ  മാർക്കസ് സെക്രട്ടറി സ്നിലി ഡെന്നിസ് തുടങ്ങിയവർ  അനുശോചനം  രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ   യുക്മ  ന്യൂസ് ടീമും പങ്കുചേരുന്നു. ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more