1 GBP = 105.80
breaking news

വൈകിയ വേളയിലും ആവേശം ചോരാതെ യുക്മ വേദികൾ സജീവം

വൈകിയ വേളയിലും ആവേശം ചോരാതെ യുക്മ വേദികൾ സജീവം

ചെൽട്ടൻഹാം: പതിനാലാമത് യുക്മ ദേശീയ കലാമേള അവസാന ഘട്ടത്തിലേക്ക്. വൈകിയ വേളയിലും ആവേശം ചോരാതെ മത്സരാർത്ഥികളും കാണികളും ഒരുപോലെയെത്തുന്നത് അഞ്ചു വേദികളെയും സജീവമാക്കുന്നു. നിറഞ്ഞു കവിഞ്ഞ വേദികളാണ് ഇന്നസെന്റ് നഗറിലേത്.

അവസാന ഘട്ട മത്സരങ്ങളാണ് വേദികളിൽ അരങ്ങേറുന്നത്. മത്സരങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് സംഘാടകർ. മത്സരങ്ങൾ അവസാനിക്കുന്ന മുറക്ക് സമ്മാനദാനത്തിനുള്ള ക്രമീകരണങ്ങളും സംഘാടകർ തുടങ്ങിക്കഴിഞ്ഞു. അതേസമയം വൈകിയ വേളയിലും ആവേശം ഒട്ടും ചോരാതെ കുട്ടികളും രക്ഷിതാക്കളും കലാമേള വേദികളിലെത്തുന്നത് മത്സരാർത്ഥികൾക്കും ആവേശമാകുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more