1 GBP = 106.65
breaking news

യുക്മ ദേശീയ കലാമേള; എങ്ങും തിരക്കോട് തിരക്ക്; ഇന്നസെന്റ് നഗറിൽ ഒഴുകിയെത്തുന്നവർക്ക് ഭക്ഷണമൊരുക്കുന്ന മട്ടാഞ്ചേരി റെസ്റ്റോറന്റിന്റെ രുചി ആസ്വദിക്കാനെത്തുന്നത് നൂറുകണക്കിനുപേർ

യുക്മ ദേശീയ കലാമേള; എങ്ങും തിരക്കോട് തിരക്ക്; ഇന്നസെന്റ് നഗറിൽ ഒഴുകിയെത്തുന്നവർക്ക് ഭക്ഷണമൊരുക്കുന്ന മട്ടാഞ്ചേരി റെസ്റ്റോറന്റിന്റെ രുചി ആസ്വദിക്കാനെത്തുന്നത് നൂറുകണക്കിനുപേർ

ചെൽട്ടൻഹാം: യുക്മ ദേശീയ കലാമേള പുരോഗമിക്കുമ്പോൾ ചെൽറ്റൻഹാമിലെ ഇന്നസെന്റ് നഗറിൽ രാവിലെ എട്ടു മണിമുതൽ തന്നെ പ്രമുഖ സൗത്ത് ഇന്ത്യൻ റെസ്റ്റോറന്റ് ഗ്രൂപ്പായ മട്ടാഞ്ചേരി റെസ്റ്റോറന്റും സജീവമായിരുന്നു. രുചിയേറിയ നാടൻ വിഭവങ്ങൾ ഒരുക്കിയ മട്ടാഞ്ചേരി കൗണ്ടറിലെത്തി നാടൻ വിഭവങ്ങൾ നുകർന്ന് സൗഹൃദങ്ങൾ പുതുക്കുന്ന മലയാളികളുടെ കൂട്ടായ്മകളാണ് കലാമേള കാന്റീനും സമീപപ്രദേശങ്ങളിലും.

രാവിലെ അപ്പവും മുട്ടക്കറിയും ദോശയും ഉഴുന്നുവടയും തുടങ്ങി മസാല ചായയും തുടങ്ങി ഇടവേളകളിൽ ചെറുകടികളുമായി ലൈവയാണ് മട്ടാഞ്ചേരി വിഭവങ്ങൾ ഒരുക്കുന്നത്. ഉച്ചക്ക് ബീഫ് ബിരിയാണിയും ചിക്കൻ ബിരിയാണിയും കപ്പ ബിരിയാണിയും കലാമേള വേദിയിലെത്തിയ ഓരോ മലയാളിയുടെയും മനം നിറച്ചുവെന്നതിൽ സംശയമില്ല.

മലയാളിയുടെ സ്വന്തം പറോട്ടയും ബീഫും കിഴി പൊറാട്ടയും ഉൾപ്പെടുന്ന രുചി ആസ്വദിയ്ക്കാനെത്തുന്നവരാണ് ഏറെയും.. അതേസമയം ഇന്നസെന്റ് നഗറിൽ ഭക്ഷണ രുചി ആസ്വദിക്കാനെത്തുന്നവർക്ക് കൂടുതൽ സമയം കൗണ്ടറുകൾക്ക് മുന്നിൽ ചിലവഴിക്കേണ്ടി വരുന്നുവെന്നതും വിമർശനങ്ങളായി വരുന്നുണ്ട്. എന്നാൽ മട്ടാഞ്ചേരി രുചി തന്നെയാണ് തിരക്കിന്റെ കാരണമെന്നാണ് പൊതുവെയുള്ള സംസാരം….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more