1 GBP = 106.63
breaking news

സെൽഫികളിൽ ഒതുങ്ങുന്ന സൗഹൃദം മാത്രമല്ല ഇന്നസെന്റ് നഗറിൽ…. നാട്ടു വിശേഷങ്ങളും വീട്ടു വിശേഷങ്ങളുടെ യുക്മയുടെ തുടക്കകാലം മുതലുള്ള സജീവ പ്രവർത്തകർ ഒരുമിച്ച് കൂടിയപ്പോൾ

സെൽഫികളിൽ ഒതുങ്ങുന്ന സൗഹൃദം മാത്രമല്ല ഇന്നസെന്റ് നഗറിൽ…. നാട്ടു വിശേഷങ്ങളും വീട്ടു വിശേഷങ്ങളുടെ യുക്മയുടെ തുടക്കകാലം മുതലുള്ള സജീവ പ്രവർത്തകർ ഒരുമിച്ച് കൂടിയപ്പോൾ

ചെൽട്ടൻഹാം: യുക്മ പതിനാലാമത് ദേശീയ കലാമേള ആവേശകരമായി മുന്നോട്ട് പോകുമ്പോൾ സൗഹൃദങ്ങൾ പുതുക്കുന്നതിനുള്ള വേദി കൂടിയാകുന്നു ചെൽറ്റൻഹാമിലെ ഇന്നസെന്റ് നഗർ. അഞ്ചു വേദികളിലായി മത്സരങ്ങൾ നടക്കുമ്പോൾ യുക്മ മുൻ പ്രസിഡന്റ് ശ്രീ വിജി കെ പി, മുൻ സെക്രട്ടറി എബ്രഹാം ലൂക്കോസ്, നിലവിലെ ദേശീയ സമിതിയംഗങ്ങളായ ടിറ്റോ തോമസ്, ഷാജി തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ മുൻ ഭാരവാഹികളും നിലവിലെ ഭാരവാഹികളും ഒത്തുചേർന്ന് വിശേഷങ്ങൾ പങ്കു വച്ചത് കൗതുക കാഴ്ചയായി.

നാട്ടു വിശേഷങ്ങളും വീട്ടുവിശേഷങ്ങളുമായി ഒരുമിച്ച് കൂടൽ മുന്നോട്ട് പോകുമ്പോഴും ആദ്യകാലം മുതലുള്ള യുക്മ പ്രവർത്തനങ്ങളും സജീവ ചർച്ചയായി. 2009 ൽ ബ്രിസ്റ്റോളിൽ നടന്ന ആദ്യ കലാമേള സംഘടിപ്പിക്കുമ്പോൾ അഭിമുഖീകരിച്ച ടെൻഷനുകളും ഇടയിലെത്തിയ തമാശകളും ചർച്ചകളിൽ ഇടം പിടിച്ചത് കൗതുകമായി.

മത്സരങ്ങൾ മുന്നോട്ട് പോകുമ്പോഴും രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മലയാളികളുടെ സൗഹൃദ കൂട്ടായ്മകളാണ് എവിടെയും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more