പതിനാലാമത് യുക്മ ദേശീയ കലാമേള ചെൽറ്റൻഹാമിൽ : വിപുലമായ സംഘാടകസമിതി പ്രഖ്യാപിച്ചുകൊണ്ട് യുക്മ ദേശീയ സമിതി……
Nov 02, 2023
അലക്സ് വർഗ്ഗീസ്
(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
പതിനാലാമത് യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ വിപുലമായ കലാമേള സംഘാടക സമിതി പ്രഖ്യാപിച്ചുകൊണ്ട് യുക്മ ദേശീയ സമിതി. മത്സരാർത്ഥികളും കാണികളും ഏറെ ആവേശത്തോടെ വരവേറ്റ റീജിയണൽ കലാമേളകൾ നൽകിയ ആത്മവിശ്വാസത്തിലാണ്, ദേശീയ കലാമേള സംഘാടക സമിതി ഒരുക്കങ്ങളുമായി മുന്നോട്ട് പോകുന്നത്. കൂടുതൽ മികച്ച കലാപ്രകടനങ്ങൾ കാഴ്ച വെയ്ക്കണമെന്ന ആവേശത്തിൽ കൂടുതൽ മത്സരാർത്ഥികൾ ദേശീയ കലാമേളക്ക് എത്തുമ്പോൾ ഇക്കുറി കടുത്ത മത്സരങ്ങളാകും കലാമേള വേദികളിൽ ഉണ്ടാവുകയെന്ന് ഉറപ്പാണ്. അത് കൊണ്ട് തന്നെ ഈ വർഷത്തെ കലാമേള മറ്റേതൊരു വർഷത്തേക്കാളും കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് യുക്മ.
യുക്മ ദേശീയ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറയുടെ സ്വന്തം സ്ഥലത്ത്, കുതിരപ്പന്തയ മത്സരങ്ങൾക്ക് പ്രശസ്തിയാർജിച്ചതുമായ ചെൽറ്റൻഹാമിലാണ് ഈ വർഷത്തെ ദേശീയ കലാമേള സംഘടിപ്പിച്ചിരിക്കുന്നത്. ചെൽറ്റൻഹാമിലെ ബിഷപ് ക്ളീവിലുള്ള പ്രശസ്തമായ ക്ലീവ് സ്കൂളിലാണ് ഇക്കുറി ദേശീയ കലാമേള അരങ്ങേറുന്നത്. കലാമേളയുടെ വിജയത്തിനായി ദേശീയ റീജിയണൽ ഭാരവാഹികളും അസോസിയേഷൻ പ്രവർത്തകരും യുക്മ സ്നേഹികളും അടങ്ങുന്ന വലിയൊരു നേതൃ നിര തന്നെ ഇതിനകം സജ്ജമായിക്കഴിഞ്ഞു. ദേശീയ മേളയുടെ നടത്തിപ്പിനായി താഴെ പറയുന്ന വിപുലമായ സംഘാടക സമിതിയെ യുക്മ ദേശീയ കമ്മറ്റി പ്രഖ്യാപിച്ചു.
ചെയർമാൻ – ഡോ. ബിജു പെരിങ്ങത്തറ (പ്രസിഡൻ്റ്, യുക്മ)
ചീഫ് കോർഡിനേറ്റർ – കുര്യൻ ജോർജ്ജ് (ജനറൽ സെക്രട്ടറി, യുക്മ)
ജനറൽ കൺവീനർ –ജയകുമാർ നായർ (യുക്മ ദേശീയ സമിതിയംഗം)
ഇവൻറ് ഓർഗനൈസർ – അഡ്വ. എബി സെബാസ്റ്റ്യൻ (ദേശീയ വക്താവ്, യുക്മ)
റിസപ്ഷൻ കമ്മിറ്റി – അമ്പിളി സെബാസ്റ്റ്യൻ, ഫ്ലോറൻസ് ഫെലിക്സ്, ബീന സെൻസ്, സിനി ആന്റണി, സിൽവി ജോസ്, മേഴ്സി ജേക്കബ്, സരിക അമ്പിളി, ക്ലാര പീറ്റർ
എസ്റ്റേറ്റ് & ഫെസിലിറ്റി മാനേജ്മെൻറ് – ജിപ്സൺ തോമസ്, ജോബിൻ ജോർജ്ജ്, ബെന്നി ജോസഫ്, പീറ്റർ ജോസഫ്, ദേവലാൽ സഹദേവൻ, സണ്ണി ലൂക്കോസ്, സജിമോൻ സേതു, ബെന്നി അഗസ്റ്റിൻ, ബിസ് പോൾ മണവാളൻ,സെൻസ് ജോസ്, മനോജ് വേണുഗോപാൽ
ഓഫീസ് മാനേജ്മെൻറ് – തോമസ് മാറാട്ടുകളം, അജയ് പെരുമ്പലത്ത്, സൂരജ് തോമസ്സ്, സാജോ ജോസ്
സോഫ്റ്റ് വെയർ – ജോസ് പി.എം. (ജെ.എം.പി സോഫ്റ്റ് വെയർ)
അവതാരകർ – അനില മാത്യു, അന്ന മാത്യു
അവാർഡ് കമ്മിറ്റി – അനിൽ തോമസ്, അഡ്വ. ജോബി പുതുക്കുളങ്ങര, റോബി മേക്കര, ജേക്കബ്ബ് കളപ്പുരക്കൽ, സനോജ് ജോസ്, രാജേഷ് രാജ്, ബിജു മൈക്കിൾ, വർഗ്ഗീസ് ചെറിയാൻ, സാജൻ പടിക്കമ്യാലിൽ, ജേക്കബ്ബ് കോയിപ്പള്ളി, ജോസ് കെ ആന്റണി
വോളണ്ടിയർ മാനേജ്മെൻറ് – സിബു ജോസഫ്, ഷാജിൽ തോമസ്, ലൂയിസ് മേച്ചേരി, ഡെന്നിസ് വറീത്, ജോൺ വടക്കേമുറി, ജിജു യോവിൽ, മനോജ് രവീന്ദ്രൻ, ജോർജ് മാത്യു, സാംസൻ പോൾ, സിയോസ് അഗസ്റ്റിൻ, നിഷ കുര്യൻ, ആനി കുര്യൻ, ബിജോയ് വർഗ്ഗീസ്, സിബി മാത്യു, ഉമ്മൻ ജോൺ, റെജി തോമസ്, ജോബി തോമസ്, തങ്കച്ചൻ എബ്രഹാം, ബാബു സെബാസ്റ്റ്യൻ, രാജൻ കുര്യൻ, അരുൺ പിള്ള,
ഫോട്ടോഗ്രാഫി & വീഡിയോഗ്രാഫി മാനേജ്മെൻറ് – ജോയിസ് പള്ളിക്കമ്യാലിൽ (മാഗ്നവിഷൻ), രാജേഷ് നടേപ്പള്ളി, സാജു അത്താണി, അബിൻ ജോസ്, ജീവൻ കല്ലുംകമാക്കൽ
മെഡിക്കൽ ടീം – ഡോ.ജ്യോതിഷ് ഗോവിന്ദൻ (ടീം ലീഡർ), ഡോ.ചന്ദർ ഉദയരാജു, ഡോ. മായ ബിജു, ഡോ. രഞ്ജിത് രാജഗോപാൽ, ഡോ. അഞ്ജു ഡാനിയൽ, ഡോ.സുരേഷ് മേനോൻ, ഡോ. പ്രിയ മേനോൻ, സോണി കുര്യൻ, ബൈജു ശ്രീനിവാസ്, ഡോ.തരുൺ ശ്രീകുമാർ, ഐസക്ക് കുരുവിള, സോണിയ ലൂബി, ഷൈനി ബിജോയ്
ലോകമെമ്പാടും ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്നവരുടെ സമർപ്പണത്തിനും കഠിനാധ്വാനത്തിനും യുഎൻഎഫിന്റെ സ്നേഹാദരം; നാളെ നോട്ടിംഹാമിൽ യുഎൻഎഫ് നഴ്സസ് ഡേ ആഘോഷവും വാർഷിക കോൺഫെറെൻസിനോടും അനുബന്ധിച്ചു UNF ന്റെ തീം മ്യൂസിക് ലോഞ്ച് ചെയ്യുന്നു…. /
യുക്മ നഴ്സസ് ഫോറം (UNF) അന്താരാഷ്ട്ര നഴ്സസ് ദിനാചരണം ശനിയാഴ്ച്ച നോട്ടിംഗ്ഹാമിൽ…. പഠനക്ളാസ്സുകളോടൊപ്പം വർണ്ണപ്പകിട്ടാർന്ന കലാപരിപാടികളും…. എൻ എം സി രെജിസ്റ്റ്രാർ ആൻഡ് ചീഫ് എക്സിക്യു്ട്ടീവ് ആൻഡ്രിയ സാറ്റ്ക്ലിഫ്, ആർസിഎൻ റീജിയണൽ ഡയറക്ടർ എസ്റ്റെഫാനി ഡൺ, ആർസിഎൻ റീജിയണൽ ഓർഗനൈസർ സാം ഹാരിസ് തുടങ്ങിയവർ വിശിഷ്ടാതിഥികളാകും /
click on malayalam character to switch languages