1 GBP = 107.76
breaking news

വൂൾവർഹാംപ്ടണിൽ വീടിന് തീയിട്ടു; രണ്ടു സ്ത്രീകൾക്ക് ദാരുണാന്ത്യം; നാലുപേർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

വൂൾവർഹാംപ്ടണിൽ വീടിന് തീയിട്ടു; രണ്ടു സ്ത്രീകൾക്ക് ദാരുണാന്ത്യം; നാലുപേർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

വൂൾവർഹാംപ്ടൺ: വൂൾവർഹാംപ്ടണിൽ വീടിന് തീപിടിച്ചതിനെ തുടർന്ന് രണ്ട് സ്ത്രീകൾ മരിക്കുകയും നാല് പേരെ ഗുരുതര പൊള്ളലുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ സംഭവം കൊലപാതകമെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ പോലീസ് രണ്ട് പുരുഷന്മാരെ കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി രണ്ടുമണിയോടെയാണ് വോൾവർഹാംപ്ടണിലെ ഡൺസ്റ്റാൾ ഹിൽ ഏരിയയിലെ ഒരു വീട്ടിലേക്ക് അടിയന്തര സേവനങ്ങൾ പാഞ്ഞെത്തിയത്. 20-കളുടെ തുടക്കത്തിൽ പ്രായമുള്ള സ്ത്രീകൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് പറഞ്ഞു. അറസ്റ്റിലായ 19 ഉം 22 ഉം വയസ്സുള്ള പുരുഷൻമാർ സ്ത്രീകൾക്ക് അറിയാവുന്നവരാണെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.

മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും ഗുരുതര പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്, ഇതിൽ ഒരു സ്ത്രീയുടെ നില അതീവ ഗുരുതരമാണ്. ഫയർഫോഴ്‌സും പോലീസും സംഭവസ്ഥലത്തെത്തി അന്വേഷണങ്ങൾ ടി തുടരുകയാണ്. നാല് പേർക്ക് കൂടി പരിക്കേറ്റ തീപിടിത്തത്തിൻ്റെ കാരണത്തെക്കുറിച്ച് ഫയർഫോഴ്‌സും പോലീസും സംയുക്തമായി അന്വേഷണം നടത്തിവരികയാണ്.
ആംബുലൻസ് സേവനം വഴി മറ്റൊരാളെ സംഭവസ്ഥലത്ത് നിന്ന് ഡിസ്ചാർജ് ചെയ്തതായി വെസ്റ്റ് മിഡ്‌ലാൻഡ്സ് ഫയർ സർവീസ് അറിയിച്ചു.

ശ്വാസോച്ഛ്വാസ ഉപകരണം ധരിച്ച നിരവധി അഗ്നിശമന സേനാംഗങ്ങൾ വീടിനുള്ളിൽ പ്രവേശിച്ചതായും വളരെ സങ്കടകരമെന്നു പറയട്ടെ, രണ്ട് പേരുടെ മൃതദേഹങ്ങൾ അതിനുള്ളിൽ കണ്ടെത്തിയതായും ഒരു വക്താവ് പറഞ്ഞു. പുലർച്ചെ 3 മണിക്ക് മുമ്പ് തീ അണച്ചതായി സ്ഥിരീകരിച്ചു. തീപിടിത്തത്തിൻ്റെ കാരണം കണ്ടെത്താൻ ഉദ്യോഗസ്ഥർ അന്വേഷണം നടത്തുകയാണ് , സംഭവസ്ഥലത്ത് പോലീസ് വലയം സ്ഥാപിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more