1 GBP = 110.31

ലിംകയുടെ നഴ്സസ് ഡേ ആഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.

ലിംകയുടെ നഴ്സസ് ഡേ ആഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.

പി ആർ ഒ – സണ്ണി ജേക്കബ്

ലിവർപൂൾ: പതിവുപോലെ ഇത്തവണയും അതിവിപുലമായ പരിപാടികളോടെ നേഴ്സസ് ഡേ ആഘോഷങ്ങൾ നടത്തപ്പെടുകയാണ്, ഈ വർഷത്തെ നഴ്സസ് ഡേ ആഘോഷത്തിൽ പങ്കെടുക്കുവാൻ നൂറിൽപ്പരം നേഴ്സുമാർ ഇതിനോടകം രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് കൃത്യം രണ്ടുമണിക്ക് ലിവർപൂളിലെ ചിൽഡ് വാളിൽ ഉള്ള മെല്ലെനിയം സെൻററിൽ വച്ചാണ് ആഘോഷങ്ങൾ നടത്തപ്പെടുക. ഡിബേറ്റ്, സെമിനാർ, നഴ്സസ് മാരുടേതായ കലാപരിപാടികൾ അതുപോലെ എൻഎച്ച്എസ് നോർത്ത് വെസ്റ്റിലെ പ്രഗൽഭരായവരുടെ ക്ലാസുകൾ, അത്താഴ വിരുന്ന് എന്നിവയാണ് കാര്യപരിപാടികൾ കൂടാതെ എൻ എച്ച് എസ് യൂണിയൻ ഭാരവാഹികൾ യോഗത്തിൽ സംസാരിക്കുന്നതായിരിക്കും.

ഈ വർഷത്തെ നഴ്സസ് ഡേ യുടെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡൻറ് തോമസുകുട്ടി ഫ്രാൻസിസ്, സെക്രട്ടറി വിപിൻ വർഗീസ്, ട്രഷറർ അജി ജോർജ്, പ്രോഗ്രാം കോഡിനേറ്റേഴ്സ് ആയ റീന ബിനു, രാജി തോമസ്, ബിന്ദു റെജി, Dr. ശ്രീബ എന്നിവർ അറിയിച്ചു.

വേറിട്ട ആശയങ്ങളിലൂടെ സാമൂഹിക ഉന്നമനത്തിനായി ലിവർപൂളിലെയും പരിസര പ്രദേശങ്ങളിലുമുള്ള മലയാളികൾക്കിടയിൽ കർമ്മനിരതമായി പ്രവർത്തിക്കുന്ന ലിംകയുടെ ഒരു വലിയ സംഭാവനയാണ് എല്ലാവർഷവും നടത്തിവരുന്ന ഈ നഴ്സസ് ഡേ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more