1 GBP = 113.37
breaking news

ലണ്ടൻ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ ഇടവക പെരുന്നാളും തീർത്ഥാടനവും ഇന്ന് മുതൽ നവംബർ 5 വരെ

ലണ്ടൻ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ ഇടവക പെരുന്നാളും തീർത്ഥാടനവും ഇന്ന് മുതൽ നവംബർ 5 വരെ

ബിജു കുളങ്ങര

ലണ്ടൻ• മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ,യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രസനത്തിന്റെ മാതൃദേവാലയമായ ലണ്ടൻ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ ഇടവക പെരുന്നാൾ ഇന്ന് മുതൽ നവംബർ 5 വരെ നടക്കും. പെരുന്നാൾ ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ തുമ്പമൺ ഭദ്രസനാധിപൻ ഡോ. എബ്രഹാം മാർ സെറാഫിം മുഖ്യകാർമ്മികത്വം വഹിക്കും.

ഇന്ന് നടക്കുന്ന പെരുന്നാൾ കൊടിയേറ്റ് ഇടവക വികാരി ഫാ. നിതിൻ പ്രസാദ് കോശി നിർവഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ കൺവൻഷനും പ്രധാന പെരുന്നാൾ ദിവസങ്ങളിൽ ഒന്നായ നവംബർ 4 ന് എല്ലാ വർഷവും നടത്തി വരാറുള്ള തീർത്ഥാടനവും നടക്കും. ലണ്ടനിലെ വിവിധ ഓർത്തഡോക്സ് ഇടവകളിൽ നിന്നും പ്രാർത്ഥന കൂട്ടായ്മകളിൽ നിന്നും തീർത്ഥാടകർ പദയാത്രയായി പള്ളിയിലേക്ക് എത്തി ചേരും. ഉച്ചയ്ക്ക് 12 മണിക്ക് തീർത്ഥാടകകർക്കുള്ള സ്വീകരണവും ഉച്ച നമസ്കാരവും കഞ്ഞി നേർച്ചയും ഉണ്ടായിരിക്കും.

വൈകിട്ട് 5 ന് സന്ധ്യ നമസ്കാരവും കണവൻഷൻ പ്രസംഗവും അതെ തുടർന്ന് പുണ്യസ്മൃതിയും ശ്ലൈഹീക വാഴ്‌വും ഉണ്ടായിരിക്കും. പ്രധാന പെരുന്നാൾ ദിവസമായ നവംബർ 5 ന് രാവിലെ 8.30 ന് പ്രഭാത നമസ്ക്കാരവും 9.30 ന് വിശുദ്ധ കുർബാനയും നടക്കും. തുടർന്ന് ഭക്തി നിർഭരമായ റാസയും ശ്ലൈഹീക വാഴ്‌വും നേർച്ചവിളമ്പും ഉണ്ടായിരിക്കും. പെരുന്നാൾ ക്രമികരണങ്ങൾക്ക് ഇടവക ട്രസ്റ്റി സിസൻ ചാക്കോ, സെക്രട്ടറി ബിജു കൊച്ചുണ്ണുണി, പെരുന്നാൾ കൺവീനർ റോയസ് ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നുണ്ട്‌.

പെരുന്നാളിനോട് അനുബന്ധിച്ച് റാഫിൾ നറുക്കെടുപ്പ് ഉണ്ടായിരിക്കുന്നതാണെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു. ഒന്നാം സമ്മാനമായി ഒരു പവൻ സ്വർണ്ണം, രണ്ടാം സമ്മാനമായി ആപ്പിൾ വാച്ച്, മൂന്നാം സമ്മാനമായി ആമസോൺ ഫയർ എച്ച് ഡി ടാബ്ലറ്റ് എന്നിവ നൽകും. നവംബർ 4, 5 തീയതികളിൽ ജെക്യൂബ് മൾട്ടിമീഡിയയിലൂടെ പെരുന്നാൾ ലൈവും ഉണ്ടായിരിക്കുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more