1 GBP = 113.31
breaking news

‘വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് നിലനില്പിനായുള്ള പോരാട്ടം’; പ്രാദേശിക നേതാക്കൾക്ക് മുന്നറിയിപ്പുമായി കെ സുധാകരൻ

‘വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് നിലനില്പിനായുള്ള പോരാട്ടം’; പ്രാദേശിക നേതാക്കൾക്ക് മുന്നറിയിപ്പുമായി കെ സുധാകരൻ

പ്രാദേശിക നേതാക്കൾക്ക് മുന്നറിയിപ്പുമായി കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കോൺഗ്രസിൻ്റെ നിലനിൽപ്പിനായുള്ള പോരാട്ടമാണ്. കോൺഗ്രസ് സംഘടന വേണ്ടത്ര സജ്ജമല്ല. മാറാൻ തയ്യാറാവണമെന്നും സുധാകരൻ പറഞ്ഞു.

എത്ര ബൂത്ത് കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ടെന്ന് നേതാക്കൾ വിലയിരുത്തണം. ഗ്രൂപ്പ്, ജാതി എന്നിവയടക്കം പല പേരുകളിൽ തമ്മിലടിക്കുന്നു. മണ്ഡലം കമ്മിറ്റികൾ പലയിടത്തും നിഷ്ക്രിയം. പ്രവർത്തിക്കാത്ത കമ്മറ്റികൾ പിരിച്ചുവിടും. മാറാനും തിരുത്താനും തയ്യാറാകണം. സ്വന്തം നേതാക്കളുടെ മുഖം തകർക്കാൻ സമൂഹമാധ്യമങ്ങളെ ചിലർ ഉപയോഗിക്കുന്നു എന്നും അദ്ദേഹം വിമർശിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more