1 GBP = 110.31

യുകെ മലയാളികളുടെ അനുഗ്രഹീത ഗായകനായിരുന്ന അനിൽ ചെറിയാന് ഇന്ന് അന്ത്യയാത്ര

യുകെ മലയാളികളുടെ അനുഗ്രഹീത ഗായകനായിരുന്ന അനിൽ ചെറിയാന് ഇന്ന് അന്ത്യയാത്ര

പോർട്ടസ്‌മൗത്ത്‌: യുകെ മലയാളികൾക്കിടയിൽ ഏറെ പ്രിയങ്കരനായിരുന്ന അനുഗ്രഹീത ഗായകൻ അനിൽ ചെറിയാന് ഇന്ന് ബന്ധുക്കളും സുഹൃത്തുക്കളും അന്ത്യയാത്രയേകും. ഇക്കഴിഞ്ഞ ഒക്ടോബർ ഏഴിനാണ് അനിൽ ചെറിയാൻ വിടപറഞ്ഞത്. നിറഞ്ഞ പുഞ്ചിരിയുമായി എന്നും കണ്ടിരുന്ന അനിൽ ചെറിയാൻ തന്റെ തന്നെ സിംഫണി ഓർക്കസ്ട്രയിലൂടെയാണ് മലയാളികൾക്ക് ഏറെ സുപരിചിതനായത്.

ഇന്ന് രാവിലെ പതിനൊന്നര മണിക്ക് പോർട്ട്സ്മൗത്ത് വാട്ടർലൂവില്ലിയിലെ സേക്രട്ട് ഹാർട്ട് ഓഫ് ജീസസ് ആൻഡ് സെന്റ് പീറ്റർ ദി അപോസ്റ്റിൽ ദേവാലയത്തിലാകും ശവസംസ്കാര ശുശ്രൂഷകൾ നടക്കുക. ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

12:45 മുതൽ ഒരു മണിക്കൂർ അനിലിനെ അവസാനമായി ഒരു നോക്ക് കാണാൻ അവസരമൊരുക്കിയിട്ടുണ്ട്. തുടർന്ന് 1:45 ഓടെ വിലാപയാത്രയായി മൃതദേഹം സംസ്കരിക്കുന്ന വാർബ്ലിങ്ങ്ടൺ സിമിട്രിയിലേക്ക് കൊണ്ടുപോകും.

ചടങ്ങുകളുടെ കൂടുതൽ വിവരങ്ങൾ താഴെ കാണാം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more